എട്ടു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത് ബിജെപി; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി. ഫലം വന്ന മൂന്നു സീറ്റുകളില്‍ രണ്ടു സീറ്റും ബിജെപി നേടി. ഹിമാചല്‍ പ്രദേശിലെ ഭോരംഗ്, ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ബിജെപി വിജയം സ്വന്തമാക്കിയത്. അതേസമയം, കര്‍ണാടകയിലെ നഞ്ചന്‍കോട് ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു.
മധ്യപ്രദേശിലെ അത്തേര്‍, ബണ്ടാവഗഡ് എന്നിവിടങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. രാജസ്ഥാനിലെ ദോല്‍പ്പൂരിലും ബിജെപി സ്ഥാനാര്‍ഥി വിജയത്തിലേക്കു നീങ്ങുന്നതായാണു വിവരം. അതേസമയം, പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ചന്ദ്രിമ ഭട്ടാചാര്യ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ചു. ബിജെപിയിലെ എസ്.എം. ജനയാണ് ഇവിടെ തൃണമൂലിന്റെ മുഖ്യ എതിരാളി. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവു വൈകുമെന്ന സൂചന നല്‍കി അവരുടെ സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്താണ്.
ആം ആദ്മി പാര്‍ട്ടിലെ ജര്‍ണൈല്‍ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രജൗരി ഗാര്‍ഡനില്‍ എഎപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഡല്‍ഹി ഭരിക്കുന്ന എഎപി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിനും കനത്ത ക്ഷീണമാകും. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണു രണ്ടാം സ്ഥാനത്ത്. കേജ്!രിവാള്‍ സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ബിജെപിയും കോണ്‍ഗ്രസും ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
അതേസമയം, അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഉപതിരഞ്ഞെടുപ്പു നടന്ന നഞ്ചന്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ ഗുണ്ടല്‍പേട്ടില്‍ അവരുടെ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. കര്‍ണാടകയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഇവിടുത്തെ തിരഞ്ഞെടുപ്പു ഫലം.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മധ്യപ്രദേശിലെ ആതര്‍, ഹിമാചല്‍ പ്രദേശിലെ ഭോരംഗ് എന്നിവിടങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ 38 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി.
https://www.facebook.com/Malayalivartha

























