ഉഗ്രവിഷമുള്ള മൂര്‍ഖനെ പാമ്പാട്ടി കഴുത്തിന് ചുറ്റും കറക്കി; ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കില്‍ യുവാവിന് സംഭവിച്ചത്

രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉഗ്രവിഷമുള്ള മൂര്‍ഖനെ പാമ്പാട്ടി കഴുത്തിന് ചുറ്റും കറക്കുമ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലായിരുന്നു യുവാവ്. പാമ്പ് തന്റെ മുഖത്തുകൊത്തിയത് യുവാവ് അറിഞ്ഞത് ചോര വന്നപ്പോഴാണ്. തുടര്‍ന്ന് ഇത് കാര്യമാക്കിയില്ല. തന്നെ പാമ്പ് കൊത്തിയെന്ന് പിന്നീട് ഇയാള്‍ പാമ്പാട്ടിയോട് പറഞ്ഞെങ്കിലും, ഗൗനിക്കാതെ മറ്റ് കാണികള്‍ക്കരികിലേക്ക് പാമ്പാട്ടി നീങ്ങി.
ഏതാനും മിനിറ്റുകള്‍ക്കുശേഷം ഇയാള്‍ അബോധാവസ്ഥയിലായി. ആശുപത്രിയിലേക്ക് പോകുന്നതിനു പകരം ഒരു നാട്ടുവൈദ്യനെയാണ് കാണിച്ചത്. ഒരുമണിക്കൂറിനകം യുവാവ് മരിച്ചു. എന്നാല്‍ പാമ്പാട്ടിയും കാഴ്ചക്കാരും സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. ഉഗ്രവിഷമുള്ള മൂര്‍ഖനെയാണ് പാമ്പാട്ടി ആളുകളെ രസിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നതെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha
























