രാത്രിയില്‍ ഇന്ത്യ വെട്ടിത്തിളങ്ങുന്നു; ഗ്ലോബല്‍ മാപ്പ് നാസ പുറത്തുവിട്ടു

രാത്രിയില്‍ ഭൂമിയുടെ തിളങ്ങുന്ന ഗ്ലോബല്‍ മാപ്പ് നാസ പുറത്തുവിട്ടു. രാത്രിയുടെ പശ്ചാത്തലത്തില്‍ ആണെങ്കിലും വളരെ വ്യക്തമായിട്ടുള്ള ചിത്രങ്ങളാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്.
ബഹിരാകാശത്തു നിന്നുള്ള ഉപഗ്രഹ ഏറ്റവും അവസാനം ലഭ്യമായിട്ടുള്ള ഉപഗ്രഹ ചിത്രങ്ങളാണ്. ഇരുപത്തഞ്ചുവര്‍ഷമായി ഗവേഷണങ്ങള്‍ക്കായി ഇത്തരം രാത്രി ചിത്രങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. നാസ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങളില്‍ ഭൂമിയെ പ്രകാശങ്ങള്‍ക്കൊണ്ട് മനുഷ്യന്‍ വര്‍ണ്ണാഭമാക്കിയിരിക്കുന്ന മനോഹര കാഴ്ചയാണ്.
ഓരോ പത്തു വര്‍ഷങ്ങള്‍ കൂടുമ്പോഴും ഇത്തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ ഭൂമിയുടെ പുതിയ ഗ്ലോബല്‍ മാപ്പ് കഴിഞ്ഞ വര്‍ഷമാണ് ലഭ്യമാക്കിയത്. ഈ ചിത്രങ്ങളാണ് നാസ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടത്. ഇതിനു മുന്പ് 2012 ലാണ് ഭൂമിയുടെ ഗ്ലോബല്‍ മാപ്പ് നാസ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha
























