'അഡ്രിനാലിന്‍' ചതിച്ചു; മരണത്തെ മുഖാമുഖം കണ്ട് യുവതി

അഡ്രിനാലിന്‍ എന്ന റൈഡിലാണ് യുവതിയും സുഹൃത്തും കയറിയത്. റൈഡ് പ്രവര്‍ത്തിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ യുവതി താഴേക്ക് വഴുതി. പക്ഷേ റൈഡിന്റെ ഒരുവശത്ത് കാല്‍ കുടുങ്ങിയത് അപകടത്തെ കൂടുതല്‍ ഭീതിജനമാക്കി. യുവതിയെ രക്ഷിക്കാന്‍ പലരും നോക്കിയെങ്കിലും റൈഡ് മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരുന്നതിനാല്‍ അതൊന്നും നടന്നില്ല.
അല്‍പ്പസമയത്തിന് ശേഷം റൈഡ് താഴേക്കും മുകളിലേക്കും ചലിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതിയുടെ തല താഴെയുള്ള പ്ലാറ്റ്‌ഫോ മില്‍ ഇടിക്കുമെന്ന അവസ്ഥയായി. അവസാനം റൈഡിന്റെ വേഗം കുറച്ച് യുവതിയെ രക്ഷിച്ചു. പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആകെ ഭയന്നുവിറച്ച നിലയിലായിരുന്നു യുവതി.
പാരീസിലെ മേളയിലുണ്ടായിരുന്ന ആകാശ ഊഞ്ഞാലില്‍ കയറുമ്പോള്‍ ആ യുവതി ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല താന്‍ മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന്. പറഞ്ഞുവരുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെക്കുറിച്ചാണ്.
ഇത്തരമൊരു അപകടം എങ്ങനെയുണ്ടായി എന്നന്വേഷിക്കുകയാണെന്ന് മേളയുടെ വക്താവ് അറിയിച്ചു. മുന്‍കരുതലായി അഡ്രിനാലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























