തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; പ്രചാരണ രീതിയും തന്ത്രവും മാറ്റിപ്പിടിക്കാന്‍ ഒരുങ്ങി ആംആദ്മി പാര്‍ട്ടി

ഗോവയിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മങ്ങിയ പ്രകടനത്തിനു പിന്നാലെ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പിലും കനത്ത തോല്‍വി നേരിട്ടതോടെ, പ്രചാരണ രീതിയും തന്ത്രവും മാറ്റിപ്പിടിക്കാന്‍ ഒരുങ്ങി ആംആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്തിരുന്ന ശൈലിയാണ് ഇതുവരെ പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇനിയങ്ങോട്ട് 'പോസിറ്റീവ് കാംപെയിന്‍' മാത്രം മതിയെന്ന തീരുമാനത്തിലാണ് പാര്‍ട്ടി.
കടുത്ത മോദി വിരോധം തിരഞ്ഞെടുപ്പുകളില്‍ പാരയായിത്തുടങ്ങിയതോടെയാണ് നിലപാടു മയപ്പെടുത്താനുള്ള എഎപിയുടെ തീരുമാനം. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, മോദിക്കെതിരായ ആക്രമണങ്ങള്‍ ഇനി വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. 2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു തകര്‍പ്പന്‍ വിജയം സമ്മാനിച്ച രീതിയിലുള്ള തികച്ചും പുരോഗമനാത്മക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിനാകും പാര്‍ട്ടി മുന്‍തൂക്കം നല്‍കുകയെന്ന് എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏ!ജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, തൊട്ടുമുന്‍പുള്ള 49 ദിവസം മാത്രം നീണ്ട കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടി ശ്രമിച്ചത്.
അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. 70ല്‍ 67 സീറ്റുകള്‍ നല്‍കി ചരിത്ര വിജയമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ എഎപിക്കു നല്‍കിയത്. ഇതേ പ്രചാരണ രീതിയിലേക്കു മടങ്ങിപ്പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയ വന്‍ വിജയവും മോദിക്കെതിരായ നിലപാട് മയപ്പെടുത്താന്‍ എഎപിയെ പ്രേരിപ്പിച്ചെന്നാണ് സൂചന. ഇരു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരോട് സാമ്യം പുലര്‍ത്തുന്ന നിലപാടുകളുള്ളവര്‍ ഡല്‍ഹിയിലുമുണ്ടെന്നും, മോദിക്കെതിരായ ആക്രമണം അവര്‍ക്കിടയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേക്കാമെന്നുമാണ് വിലയിരുത്തല്‍.
അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തിര!ഞ്ഞെടുപ്പില്‍ 117ല്‍ 20 സീറ്റുകളാണ് എഎപിക്കു നേടാനായത്. 40 അംഗ ഗോവ നിയമസഭയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും ഒരു സീറ്റുപോലും നേടാനായതുമില്ല. ഇതിനെല്ലാം പിന്നാലെയാണ് സിറ്റിങ് സീറ്റായ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെട്ടിവച്ച കാശുപോലും നഷ്ടപ്പെടുത്തി വന്‍ തോല്‍വി ഏറ്റുവാങ്ങിയത്.
നേരത്തെ, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദിയെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് എഎപി നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മോദിക്കെതിരെ അരവിന്ദ് കേജ്!രിവാള്‍ മല്‍സരിക്കുകയും ചെയ്തു. എന്നാല്‍, കനത്ത തോല്‍വിയായിരുന്നു ഫലം. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് മോദിക്കെതിരായ നിലപാട് മയപ്പെടുത്താനും 'പോസിറ്റീവ് കാംപെയിനില്‍' ശ്രദ്ധിക്കാനുമുള്ള തീരുമാനം.
https://www.facebook.com/Malayalivartha
























