ഡിജിറ്റല്‍ പണമിടപാട്: ഒരു കോടി നേടി ഇരുപതുകാരി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്കി ഗ്രാഹക് യോജനയുടെ മെഗാ ഡ്രോയില്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ ശ്രദ്ധ മെഗ്‌ഷേത് (20)ന് ഒരു കോടി. റുപേയ് കാര്‍ഡ് ഉപയോഗിച്ച് തന്റെ മൊബൈല്‍ ഫോണ്‍ ഇ.എം.ഐ അടയ്ക്കാനായി 1,590 രൂപയുടെ പണമിടപാട് നടത്തിയതിലൂടെയാണ് ശ്രദ്ധ വിജയിയായത്. രണ്ടാം സമ്മാനമായ അന്പതു ലക്ഷം ഗുജറാത്ത് സ്വദേശിയായ ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനാണ് ലഭിച്ചത്. റുപേ കാര്‍ഡ് ഉപയോഗിച്ച് 1,100 രൂപയുടെ പണമിടപാടാണ് അദ്ദേഹം നടത്തിയത്.
അതേസമയം നൂറുരൂപയുടെ പണമിടപാട് നടത്തിയ ഭാരത് സിംഗ് എന്ന ഉത്തരാഖണ്ഡ് സ്വദേശി നേടിയത് 25 ലക്ഷമാണ്. കൂടാതെ വ്യാപാരികള്‍ക്കായുള്ള ദിഗി-ദന്‍ വ്യാപാര്‍ യോജന വിഭാഗത്തില്‍ ഒന്നാം സമ്മാനമായ അമ്പത് ലക്ഷം നേടിയ ആനന്ദ് അനന്ദപത്മനാഭന്‍ സമ്മാനതുക ഗംഗാ ശുദ്ധീകരണ മിഷന് സംഭാവനയായി നല്‍കി. നീതി ആയോഗിന്റെ നേതൃത്വത്തില്‍ നൂറു ദിവസം നടത്തിയ ദിഗി-ദന്‍ മേളകള്‍ വഴി രാജ്യത്തുടനീളം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























