വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍

വീട്ടമ്മയായ യവതിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍. മുംബൈ സ്വദേശിയായ നാല്‍പതുകാരിയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് പീഡനത്തിന് ഇരയായത്. 3 വര്‍ഷം മുമ്പാണ് യുവതി ബിസിനസ്സുകാരനായ യുവാവുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാവുന്നത്.
തുടര്‍ന്ന് നമ്പര്‍ കൈമാറുകയും ഫോണില്‍ സംസാരിയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയ യുവാവ് ഇവരെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കാപ്പി കുടിയ്ക്കാം എന്ന് പറഞ്ഞാണ് ഹോട്ടലിലേക്ക് വരുത്തിയത്. എന്നാല്‍ അവിടെ വെച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പരാതി നല്‍കുകയായിരുന്നു. അപ്പോഴേക്കും ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഗുജറാത്ത് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























