Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നാളെ മുതല്‍ ജിയോ ഓഫറുകള്‍ സൗജന്യമാകില്ല; ജിയോ പ്രൈം, ധന്‍ധനാധന്‍ അറിയേണ്ടതെല്ലാം

15 APRIL 2017 12:26 PM IST
മലയാളി വാര്‍ത്ത

ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി റീചാര്‍ജ് ചെയ്യേണ്ടതായി വരും. എന്തിരുന്നാലും, ജിയോ പ്രൈം അംഗങ്ങള്‍ക്കു ലഭിക്കുന്ന ഗുണങ്ങള്‍ താരതമ്യേന കൂടുതല്‍ ആണ്.

റിലയന്‍സ് ജിയോയുടെ വെബ് സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകള്‍ മാത്രമാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്കായി 149 രൂപയുടെ ഒരു ഓഫര്‍ മാത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്. എന്നാലും, സര്‍വീസിനു വിലയീടാക്കുന്നത് മുതല്‍ കമ്പനി കൂടുതല്‍ താരിഫുകള്‍ പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ, 'ധന്‍ ധനാ ധന്‍ ' ഓഫറുകള്‍ പ്രൈം അംഗങ്ങള്‍ക്കു മാത്രമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പില്‍ വരിക്കാരാവാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇപ്പോഴും വൈകിയിട്ടില്ല. എങ്ങനെയാണ് ജിയോ പ്രൈം ടൈമില്‍ അംഗമാവുക ?എന്താണ് ജിയോ ധന്‍ ധനാ ധന്‍ പ്ലാന്‍ ? അടുത്തത് എന്ത്?

ജിയോ പ്രൈം :

ജിയോ പ്രൈമില്‍ സൈന്‍ അപ്പ് ചെയ്യുവാനായി നിങ്ങള്‍ 99 രൂപയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടതായി വരും. 2018 മാര്‍ച്ച് 31 വരെ നിലനില്‍ക്കുന്നതാവും ഇതിന്റെ വാലിഡിറ്റി. ഇതിനുപുറമേ പ്രൈം മെമ്പേഴ്‌സിനായി അതേ തുകയ്ക്ക് ധാരാളം അധികാനുകൂല്യങ്ങളും ജിയോ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. 'ധന്‍ ധനാ ധന്‍' പോലുള്ള ഓഫറുകള്‍ പ്രൈം ടൈം മെംബേര്‍സിനു മാത്രമായാണ്. 309 രൂപയ്‌ക്കോ 509 രൂപയ്‌ക്കോ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉപഹാരമായി എണ്‍പത്തിനാലു ദിവസത്തെ സേവനവും ജിയോ പ്രൈം നല്‍കുന്നുണ്ട്.

ധന്‍ ധനാ ധന്‍' ഓഫര്

പ്രൈം മെംബര്‍സിനു മാത്രമായുള്ളതാണ് ജിയോയുടെ 'ധന്‍ ധനാ ധന്‍' ഓഫര്‍. 309 രൂപയ്‌ക്കോ 509 രൂപയ്‌ക്കോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എണ്‍പത്തി നാലു ദിവസത്തെ അണ്‍ലിമിറ്റഡ് ഡാറ്റാ സേവനം നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് ഡാറ്റാ സേവനം, സൗജന്യ വോയിസ് കാള്‍, ജിയോ ആപ്പിന്റെ അണ്‍ലിമിറ്റഡ് സേവനം എന്നിവ 'ധന്‍ ധനാ ധന്‍' ഓഫര്‍ ഉറപ്പുനല്‍കുന്നു. 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റയും 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന രണ്ടു ജിബി ഡാറ്റയുമാണ് ലഭ്യമാകുക

ജിയോ പ്രൈം മെമ്പര്‍ അല്ലെങ്കില്‍. റീചാര്‍ജ് ചെയ്തുകൊണ്ട് 'ധന്‍ ധനാ ധന്‍' ഓഫറില്‍ ചേരാന്‍ സാധിക്കില്ല, ജിയോ പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ 'ധന്‍ ധനാ ധന്‍' ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. 'ധന്‍ ധനാ ധന്‍' ഓഫര്‍ ലഭ്യമാക്കണമെങ്കില്‍ പ്രൈം ടൈം മെമ്പര്‍ ആവേണ്ടിവരും

ഇതുവരെ ജിയോ പ്രൈം മെമ്പര്‍ ആയില്ല എങ്കില്‍ സംഭവിക്കുന്നത് ?

ജിയോ പ്രൈം റീചാര്‍ജ് ചെയ്യാത്ത ജിയോ ഉപഭോക്താക്കള്‍ നാളെമുതല്‍ റീചാര്‍ജ് ചെയ്യേണ്ടി വരും. നിലവില്‍, പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് 149 രൂപയുടെ പ്ലാന്‍ മാത്രമാണ് ഉള്ളത്. സാധാരണ ഉപഭോക്താക്കളെ വെച്ചു നോക്കുമ്പോള്‍ പ്രൈം മെമ്പര്‍മാര്‍ക്ക് ഇരട്ടി ഗുണമാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ, ജിയോ ഡാറ്റ സര്‍വീസ് തുടരണം എന്നുണ്ട് എങ്കില്‍ പ്രൈം പ്രോഗ്രാമില്‍ അംഗമാവുന്നതാവും നല്ലത്. ഇന്നാണ് അതിന്റെ അവസാന ദിവസം

റീചാര്‍ജ് എങ്ങനെ ?

വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. മൈ ജിയോ ആപ് വഴിയോ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറോ ഡിജിറ്റല്‍ എക്‌സ്പ്രസ് മിനി സ്റ്റോറോ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് പ്രൈം ടൈം മെമ്പര്‍ഷിപ്പ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. 99 രൂപയ്ക്ക് ജിയോ പ്രൈം മെമ്പര്‍ ആയശേഷം 309 അല്ലെങ്കില്‍ 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മാത്രം മതിയാവും. അല്ലായെങ്കില്‍, 408 രൂപയ്‌ക്കോ (309+99) 608 രൂപയ്‌കോ (509+99) നേരിട്ടുള്ള റീചാര്‍ജ് ചെയ്താല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends