ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ധോല ഫസാദിയ പാലം അസമില്‍

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. 9.15 കിലോമീറ്റര്‍ നീളമുള്ള ധോല ഫസാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചത്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 540 കിലോമീറ്റര്‍ അകലെ സാദിയയിലാണ് പാലം തുടങ്ങുന്നത്. അരുണാചല്‍ പ്രദേശിെന്റ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈയിലെ ബാന്ദ്രവോര്‍ളി കടല്‍പാലത്തേക്കാള്‍ 30 ശതമാനം നീളം കൂടുതലാണ് ധോലഫസാദിയ പാലത്തിന്. ധോലസാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞുകിട്ടും.അസമും അരുണാചലും തമ്മില്‍ ബോട്ട് വഴി മാത്രമേ യാത്രാമാര്‍ഗമുള്ളൂ. പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് അറുതിയാവും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിെന്റ ഭാഗങ്ങളില്‍ വേഗത്തിലും, എളുപ്പത്തിലും പ്രവേശിക്കാന്‍ സൈന്യത്തിനും ഇതുവഴി സാധിക്കും. ടാങ്കുകള്‍ക്ക് സഞ്ചരിക്കാനാവും വിധത്തിലാണ് പാലത്തിെന്റ നിര്‍മാണം.
ടാങ്കറുകള്‍ക്ക് സഞ്ചരിക്കാന്‍ തക്ക ബലമുള്ള പാലങ്ങള്‍ ഈ ഭാഗത്ത് വേറെയില്ല. 2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിെന്റ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലം ഏകദേശം 950 കോടി രൂപ ചിലവിട്ടാണ് 13 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചത്. അതിര്‍ത്തി സംസ്ഥാനങ്ങളുമായി റോഡ് ബന്ധം ശക്തിപ്പെടുത്തുന്നതിെന്റ ഭാഗമായി 2015ല്‍ 15,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പാലത്തിനായി അനുവദിച്ചത്.
.
https://www.facebook.com/Malayalivartha























