പശുവിനെ കൊന്നതിന് ശിക്ഷ; അഞ്ചു വയസ്സുകാരിയെ എട്ടു വയസ്സുകാരന്‍ കെട്ടാന്‍ പഞ്ചായത്തിന്റെ ഉത്തരവ്

പിതാവ് പശുക്കുട്ടിയെ കൊന്നുവെന്ന് ആരോപിച്ച് അഞ്ചു വയസ്സുള്ള മകളെ എട്ടു വയസ്സുകാരനെ കൊണ്ട് വിവഹം കഴിപ്പിക്കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ തര്‍പൂരിലാണ് സംഭവം. ശൈവ വിവാഹത്തിന്റെ വാര്‍ത്ത അറിഞ്ഞ് സര്‍ക്കാര്‍ സംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗുണ എ.ഡി.എം നിസാം ഖാന്‍ അറിയിച്ചു.
പശുവിനെ കൊന്ന പാപം തീര്‍ക്കാന്‍ ഗംഗയില്‍ സ്‌നാനം ചെയ്യണമെന്നും നാട്ടുകാര്‍ക്ക് അന്നദാനം നടത്തണമെന്നും പഞ്ചായത്ത് കല്പിച്ചിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് ജഗദീഷ് ബഞ്ചാര പശുക്കുട്ടിയെ കൊന്നത്. ഇതിനെതിരെയാണ് ഖിരിയാഡങ്ങി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്.
തന്റെ പാടത്ത് ഇറങ്ങി വിള നശിപ്പിച്ച പശുക്കിടാവിനെ ബഞ്ചാര കല്ലുകൊണ്ട് ഇടിച്ചുകൊന്നുവെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തെയും കുടുംബത്തെയും ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും നാട്ടില്‍ ശുഭകാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് കണ്ട പഞ്ചായത്ത് പരിഹാരമെന്ന നിലയിലാണ് ശൈശവ വിവാഹത്തിന് നിര്‍ദേശിച്ചത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. സ്ഥലത്തെത്തിയ അധികൃതര്‍ പഞ്ചായത്തിന് താക്കീത് നല്‍കുകയും ഇത്തരം നടപടികള്‍ തുടരരുതെന്നും നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























