പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു, പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വര്‍ധിപ്പിച്ചത്

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.39 രൂപയുടെയും ഡീസലിന് 1.04 രൂപയുടെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. അന്താരാഷ്ട്രവിപണിയിലുണ്ടായ വില വ്യത്യാസവും പണവിനിമയ നിരക്കിലുണ്ടായ വര്‍ധനവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എണ്ണക്കമ്ബനികളെ പ്രേരിപ്പിച്ചത്.
മാര്‍ച്ച് 31ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ 3.77 രൂപയുടെയും ഡീസല്‍ വിലയില്‍ 2.91 രൂപയുടെയും കുറവ് വരുത്തിയിരുന്നു. ക്രൂഡ് വിപണിയിലുണ്ടായ വിലക്കുറവിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാഴ്ച കൂടുമ്‌ബോഴാണ് ഇപ്പോള്‍ രാജ്യത്തെ എണ്ണ വില അവലോകനം ചെയ്യുന്നത്. പ്രതിദിനം വിലയില്‍ മാറ്റം വരുന്ന പുതിയ രീതി കൊണ്ടുവരാന്‍ എണ്ണക്കമ്ബനികള്‍ പദ്ധതിയിടുന്നുണ്ട്. പുതുച്ചേരി, ചാണ്ഡിഗഡ്, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം കൊണ്ടുവരാനാണ് പദ്ധതി.
https://www.facebook.com/Malayalivartha

























