വീണ്ടും ദുരഭിമാനക്കൊല! കാമുകീകാമുകന്മാരെ സഹോദരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

യുപിയിലാണ് വീണ്ടും ദുരഭിമാനക്കൊല അരങ്ങേറിയിരിക്കുന്നത്. 17 കാരിയേയും കാമുകനേയും പെണ്‍കുട്ടിയുടെ സഹോദരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മുസാഫര്‍നഗറിലെ മന്‍സുര്‍പുരിലായിരുന്നു സംഭവം. മന്‍സുര്‍പുര്‍ സ്വദേശിനി അഞ്ചല്‍, കാമുകന്‍ അരുണ്‍ കുമാര്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇരുവരുടേയും മൃതദേഹം ഗംഗയിലെ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. അഞ്ചലിന്റെ സഹോദരനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























