അശ്ലീല വീഡിയോ ക്ലിപ് കാട്ടി ചാനല്‍ മേധാവിയുടെ കൊയ്ത്ത്

വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കവെ കന്നഡ ചാനല്‍ മേധാവി അറസ്റ്റില്‍. ജനശ്രീ ന്യൂസ് ചാനല്‍ സിഇഒ ലക്ഷ്മിപ്രസാദ് വാജ്‌പെയ്(42) ആണ് അറസ്റ്റിലായത്. ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വ്യവസായിയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്.
പ്രമുഖ കെട്ടിട നിര്‍മാണ ഗ്രൂപ്പായ ഇന്‍ജാസില്‍ അംഗമായ പരാതിക്കാരന്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ ക്ലിപ് ഉപയോഗിച്ചായിരുന്നു ഭീഷണിപ്പെടുത്തല്‍. 15 കോടി രൂപയാണ് ഇയാള്‍ വ്യവസായിയില്‍നിന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഗഡുവായ അഞ്ചു കോടി രൂപ കൈമാറവെ പോലീസ് ലക്ഷ്മി പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലക്ഷ്മി പ്രസാദിനായി പണം വാങ്ങിയ സഹായിയും പിടിയിലായിട്ടുണ്ട്.
ലക്ഷ്മി പ്രസാദിനെതിരേ ബംഗളുരുവിലെ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ മുമ്പും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രമുഖ വ്യവസായികളെ ലക്ഷ്യമിട്ട് പിന്തുടര്‍ന്നായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നു പോലീസ് അറിയിച്ചു. നാലു വര്‍ഷം മുമ്പാണ് ലക്ഷ്മി പ്രസാദ് ജനശ്രീ ചാനലിന്റെ സിഇഒ സ്ഥാനത്തെത്തിയത്.
https://www.facebook.com/Malayalivartha

























