വനിതാ എ.എസ്.ഐയുടെ അവിഹിത ബന്ധം വെളിപ്പെടുത്തിയ യുവാവിന് വധഭീഷണി; യുവാവ് ലൈവ് സ്ട്രീം ചെയ്ത് ജീവനൊടുക്കി

വനിതാ എ.എസ്.ഐയുടെ അവിഹിത ബന്ധം വെളിപ്പെടുത്തിയ യുവാവ് വധഭീഷണിയെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ജീവനൊടുക്കി. ദീപക് എന്ന 32കാരനാണ് ജീവനൊടുക്കിയത്. ഹരിയാനയിലെ സോണിപത്തിലാണ് സംഭവം. അയല്‍വാസിയായ വനിതാ എ.എസ്.ഐയുടെ അവിഹിത ബന്ധം പരസ്യമാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു.
വനിതാ എ.എസ്.ഐയും അവരുടെ കാമുകനായ ഇന്‍സ്‌പെക്ടറും ചേര്‍ന്നാണ് ദീപക്കിനെതിരെ വധഭീഷണി മുഴക്കിയത്. കഴിഞ്ഞ ആറ് മാസമായി എ.എസ്.ഐയും കാമുകനും ചേര്‍ന്ന് ദീപകിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ ഇക്കാര്യങ്ങള്‍ തന്റെ സ്വകാര്യ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറയില്ല. ഒടുവില്‍ ഭീഷണിയില്‍ മനംനൊന്ത് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
തന്റെ അയല്‍വാസിയായ വനിതാ എ.എസ്.ഐയുടെ അവിഹിതബന്ധത്തെക്കുറിച്ച് അവരുടെ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതിന്റെ പ്രതികാരമായി തനിക്കെതിരെ വധഭീഷണി ഉണ്ടായിരുന്നതായി ദീപക് ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവനൊടുക്കിയ മുറിയിലെ ചുവരിലാണ് ഇയാള്‍ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരിക്കുന്നത്. ആരോപണവിധേയയായ യുവതിയും കാമുകനും ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥരാണ്. ഭാര്യയെയും മകനെയും ബന്ധുവിന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha

























