ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കെട്ടിടം ഇന്ത്യയിലും

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ ഒരു കെട്ടിടം വരുന്നു. മുംബൈ നഗരത്തില്‍ ഇത്തരത്തില്‍ ഒരു കെട്ടിടം പണിയാനുള്ള തയാറെടുപ്പിലാണ് മുംബൈ പോര്‍ട്ട് ട്രസ്റ്റ്. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ അനുമതിയാണ് ഇനി പ്രോജക്ടിന് ആവശ്യമെന്ന് ഗഡ്കരി പറഞ്ഞു.
മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള 500 ഹെക്ടര്‍ സ്ഥലത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 163 നിലകളുള്ള ബുര്‍ജിനേക്കാള്‍ വലിയൊരു കെട്ടിടം മുംബൈയില്‍ പണിയാന്‍ ഒരുങ്ങുന്നത്.
ഒരു കൂറ്റന്‍ നഗരം തന്നെയാണ് 500 ഹെക്ടറില്‍ വിഭാവനം ചെയ്യുന്നത്. ഓഫീസുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയ്‌ക്കൊപ്പം മുംബൈ മറൈന്‍ ഡ്രൈവിനേക്കാള്‍ വലിയ ഒരു നടപ്പാതയും നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























