അത്യാധുനിക വിസ്താഡോം കോച്ചുകളുമായി റയില്‍വെയുടെ പുതിയ മുഖം

കണ്ടുപഴകിയ ട്രയിന്‍ ബോഗികള്‍ ഇനി ഓര്‍മ്മകള്‍ മാത്രമാകാന്‍ പോകുന്നു. റെയില്‍വേ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച അത്യാധുനിക വിസ്താഡോം കോച്ചുകളാണ് ഇനി രാജ്യത്തെ ട്രയിനുകളില്‍ ഘടിപ്പിക്കുക. ചില്ലുമേല്‍ക്കൂരയും എല്‍.ഇ.ഡി സ്‌ക്രീനുകളും ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറിയിപ്പ് സംവിധാനവും ഉള്‍പ്പെടുത്തിയവയാണ് വിസ്താഡോം കോച്ചുകള്‍.
കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളും ക്രമീകരിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സീറ്റുകളാണ് പുതിയ കോച്ചുകളിലുള്ളത്. പുറം കാഴ്ചകള്‍ പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ വലിയ ചില്ലുകൊണ്ട് മറച്ച ജാലകങ്ങളാണ് വിസ്താഡോം കോച്ചുകളിലുള്ളത്.
പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജ്യത്തെ ആദ്യത്തെ ട്രയിന്‍ വിശാഖപട്ടണം അരാകു പാതയിലാണ് ഓടുക. ഞായറാഴ്ച റെയില്‍ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് വിസ്താഡോം കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























