സൂര്യാതപമേറ്റ് കുടിലിന് തീപിടിച്ച് ഇരട്ടക്കുട്ടികളടക്കം നാലു കുട്ടികള്‍ മരിച്ചു

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ വനമേഖലയില്‍ കഠിനമായ ചൂടില്‍ കുടിലിന് സമീപം തീപിടിച്ച് ഇരട്ടക്കുട്ടികളടക്കം നാലു സഹോദരങ്ങള്‍ വെന്തുമരിച്ചു. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളും ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവമുണ്ടായത്.
കുടിലിനുള്ളില്‍ പകല്‍ ഉറങ്ങിയ കുട്ടികളാണ് മരിച്ചത്. കുടിലിന് സമീപമുള്ള പുല്ലിനും ഉണങ്ങിയ ഇലകള്‍ക്കും തീ പിടിച്ച് കുടിലിലേക്ക് പടരുകയായിരുന്നു. സൂര്യന്റെ ചൂടും ഘര്‍ഷണവും കാരണമാണ് തീയുണ്ടായത്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























