കന്നുകാലികള്‍ വരുത്തിവെയ്ക്കുന്ന അപകടം; പഞ്ചാബില്‍ രണ്ടരവര്‍ഷം കൊണ്ട് പൊലിഞ്ഞത് 300 ജീവനുകള്‍

അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വരുത്തിവെക്കുന്ന അപകടങ്ങള്‍മൂലം പഞ്ചാബില്‍ 30 മാസത്തിനിടെ 300 പേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍. സംസ്ഥാന കന്നുകാലി സേവന കമീഷനാണ് (പി.ജി.എസ്.സി) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
റോഡുകളിലൂടെയുള്ള കാലികളുടെ സൈ്വരവിഹാരംമൂലം രണ്ടര വര്‍ഷത്തിനിടെ മൂന്നു ദിവസത്തില്‍ ഒരാള്‍ വീതമാണ് കൊല്ലപ്പെട്ടതെന്നും ഗൗരവമേറിയ ഈ പ്രശ്‌നത്തെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും പി.ജി.എസ്.സി ചെയര്‍മാന്‍ കിംതി ലാല്‍ ഭഗത് പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളിലൂടെ 1,06,000 കന്നുകാലികളാണ് അലഞ്ഞുതിരിയുന്നത്. മനുഷ്യര്‍ക്ക് മാത്രമല്ല, കന്നുകാലികള്‍ക്കും ഗുരുതരമായ അപകടം സംഭവിക്കുന്നുണ്ട്. ഉടമസ്ഥരില്ലാത്ത കാലികളെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കിംതി ലാല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























