ശൈശവ വിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം.

16 വയസുള്ള കെ. സന്ധ്യ, വി. സന്ധ്യ എന്നീ വിദ്യാര്‍ത്ഥികളാണ് ശൈശവവിവാഹത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. 92 ശതമാനം മാര്‍ക്കാണ് കെ. സന്ധ്യ കൈവരിച്ചത്. 140 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ഏറ്റവും മികച്ച മാര്‍ക്കാണിത്. വി. സന്ധ്യ 88 ശതമാനം മാര്‍ക്കും കൈവരിച്ചു. ഹൈദരാബാദിലെ വാനസ്ഥലിപുരത്തുള്ള എന്‍ആര്‍ഐ ജൂനിയര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.ഇരുവരുടെയും മാതാപിതാക്കള്‍ കുട്ടികളെ വിവാഹം ചെയ്യിക്കാനായി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കളക്ടറുടെ സമയോചിതമായ ഇടപെടല്‍ കാരണം ഇരുവര്‍ക്കും പഠനം മുന്നോട്ട് കോണ്ട്‌പോകാന്‍ കഴിഞ്ഞു .
വിവാഹം ഉപേക്ഷിച്ചതിന് ശേഷം അയല്‍വാസികളും ബന്ധുക്കളും തങ്ങളെ കളിയാക്കാറുള്ളതായി കുട്ടികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ വിജയമാണ് തങ്ങളെ വീണ്ടും തലയുയര്‍ത്തി മുന്നോട്ട്‌പോകാന്‍ കാരണമായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഈ മാസം മൂന്നിനാണ് വി.സന്ധ്യയുടെ വിവാഹ നിശ്ചയം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നത്. തുടര്‍പഠനത്തിനാണ് ഇരുവരുടേയും ആഗ്രഹം.
https://www.facebook.com/Malayalivartha

























