മത്സരയോട്ടം വൈറലായി, ഡ്രൈവര്‍മാരുടെ പണി പോയി

സ്വകാര്യ ബസുകളുടെ അമിതവേഗത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോയമ്പത്തൂർ പൊള്ളാച്ചി ഹൈവേയിലാണ് സംഭവം.
പരസ്പരം മല്‍സരിച്ചോടുന്ന ബസുകളുടെ ദൃശ്യം ഏതൊരാളുടേയും ചങ്ക് പിടപ്പിക്കും. അപ്പോള്‍ ഇവയ്ക്കുള്ളിലിരിക്കുന്നവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. മല്‍സരത്തിന്റെ ആവേശത്തില്‍ ബസുകള്‍ പലപ്പോഴും പ്രധാന നിരത്തില്‍ നിന്നും മാറിയാണ് ചീറിപ്പായുന്നത്. എതിര്‍ ദിശയില്‍ വന്ന മറ്റ് വാഹനങ്ങളാകട്ടെ അതിസാഹസികമായാണ് ബസുകള്‍ക്കിടയിലൂടെ സഞ്ചരിച്ചത്. എന്നാല്‍ മത്സരയോട്ടത്തില്‍ കാര്യങ്ങള്‍ അവസാനിച്ചില്ല. വീഡിയോ പുറത്തുവന്നതോടെ രണ്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍ അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























