'ഭിം' ആപ്പിനെ ജനകിയമാക്കാന്‍ യുവാക്കളെ കൂട്ട് പിടിച്ചു പ്രധാന മന്ത്രി

'ഭീം' (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ് വഴിയുള്ള പണമിടപാടുകള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം ആയി കാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളോട് അഭ്യര്‍ഥിച്ചു. പദ്ധതി ഒക്ടോബര്‍ 14വരെ പ്രാബല്യത്തിലുണ്ടാവുക.
ഭീം മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അയാള്‍ മൂന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയും ചെയ്താല്‍ പരിചയപ്പെടുത്തുന്നയാള്‍ക്ക് 10 രൂപ പ്രോത്സാഹനമായി നല്‍കും. ദിവസം 30 പേരെ ഇത്തരത്തില്‍ പരിചയപ്പെടുത്തിക്കൊടുത്താല്‍ ആ ദിവസം 300 രൂപ ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള മൊബൈല്‍ ആപ് ആണ് 'ഭീം'.

നിങ്ങളുടെ ഈ പ്രവര്‍ത്തനം ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്പ്പുകള്‍ക്ക് സഹായമാകുകയും ചെയ്യും. പുതിയ തലമുറയ്ക്ക് പണം കറന്‍സി നോട്ടായി വേണ്ട. പുതിയ തലമുറ വിശ്വസിക്കുന്നത് ഡിജിറ്റല്‍ ഇടപാടിലാണ് പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























