ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം... പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പോസ്‌റ്റോഫീസുകളിലേക്ക് മാറ്റാന്‍ തരൂര്‍ മാതൃക

പ്രവാസി സ്വപ്നം മെനയുന്നവരുടെ ഏറ്റവും വലിയ ദുരിതമായ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ രാജ്യത്തെ പോസ്‌റ്റോഫീസുകളിലേക്ക് വരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നത് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള വിദേശകാര്യവുമായി ബന്ധപ്പെട്ട 15 അംഗ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയാണ്. പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകളും അനുബന്ധകാര്യങ്ങളും രാജ്യത്തെ പ്രാദേശിക പോസ്‌റ്റോഫീസുകള്‍ വഴി ഉടന്‍ നടപ്പാക്കുമെന്ന കാര്യം കമ്മറ്റി തലവന്‍ കൂടിയായ ശശി തരൂരാണ് വ്യക്തമാക്കിയത്.
അമൃതസര്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്നതിനിടയില്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പാസ്‌പോര്‍ട്ട് അപേക്ഷകരുമായുള്ള സംവാദത്തിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി രാജ്യത്തെ പോസ്‌റ്റോഫീസുകള്‍ നവീകരിക്കേണ്ടതുണ്ടെന്നും ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ഏതു മൂലയ്ക്കിരുന്നും പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും വിധത്തില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്തെ 86 പാസ്‌പോര്‍ട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha

























