അമ്മയോട് വഴക്കിട്ടു വീട് വിട്ട പതിനാലുകാരിയെ ഭിക്ഷക്കാരന്‍ വിവാഹം കഴിച്ചു

പതിനാലുകാരിയായ പെണ്‍കുട്ടി അമ്മയോട് വഴക്കിട്ടു വീടുവിട്ടു. എത്തിപ്പെട്ടത് മുംബൈയിലെ ദാദര്‍ സ്റ്റേഷനില്‍. അവിടെനിന്നു ഒരു സ്ത്രീ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭിക്ഷാടനം ചെയ്തു കുടുംബം പുലര്‍ത്തുന്ന അവരുടെ മകനെ കൊണ്ട് കുട്ടിയെ അവര്‍ നിര്‍ബന്ധിച്ചു വിവാഹവും കഴിപ്പിച്ചു.
കൂടാതെ ഭര്‍ത്താവ് കുട്ടിയെ ഭിക്ഷാടനത്തിനു ഉപയോഗിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു.പരാതി ലഭിച്ച പോലീസ് അന്വേഷണം നടത്തി 27 കാരനായ യുവാവിനെയും കൂട്ടുനിന്ന കുടുംബത്തെയും അറസ്റ്റ് ചെയ്തു. യുവാവിന് 10 വർഷം ജയില്‍വാസവും വിവാഹത്തിന് കൂട്ടുനിന്ന യുവാവിന്റെ അച്ഛനെയും അമ്മയെയും കോടതി ജയില്‍ ശിക്ഷയ്ക്കും വിധിച്ചു.
https://www.facebook.com/Malayalivartha

























