Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

50 പാക്ക് സൈനികരുടെ തല കൊയ്യണം; രാജ്യത്തിനായി വീരമൃത്യു വരിച്ച പിതാവിന്റെ മകള്‍

02 MAY 2017 04:13 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിനായി വീരമൃത്യു വരിച്ച പിതാവിന്റെ ജീവനുപകരം 50 പാക്ക് സൈനികരുടെ തല കൊയ്യണമെന്ന് കശ്മീരില്‍ പാക്ക് സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍. പിതാവിന്റെ ധീരമരണം വൃഥാവിലാകരുതെന്നും പ്രേം സാഗറിന്റെ മകള്‍ സരോജ് ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച സഹോദരനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരന്‍ ദയാശങ്കര്‍ വ്യക്തമാക്കി. അതേസമയം, പാക്ക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് വ്യക്തമാക്കി കശ്മീരില്‍ വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിങ്ങിന്റെ സഹോദരന്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസയുമായി പാക്കിസ്ഥാനിലേക്കു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും പരംജീതിന്റെ സഹോദരന്‍ രന്‍ജീത് വിമര്‍ശിച്ചു.

കഴിഞ്ഞ നവംബറില്‍ നടത്തിയ മിന്നലാക്രമണം പോലെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്നും രന്‍ജീത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ പാക്കിസ്ഥാനിലേക്കു പോയി 100 സൈനികരുടെ ശിരസറുത്തുകൊണ്ടു വരാന്‍ ഞാന്‍ തയാറാണ്. വിട്ടുവീഴ്ചകളേക്കുറിച്ച് മാത്രമാണ് നമ്മുടെ നേതാക്കന്‍മാര്‍ ചിന്തിക്കുന്നത്. വാചകമടിച്ചിട്ട് കാര്യമില്ല. തിരിച്ചടിക്കാന്‍ ഉത്തരവിടണം - അദ്ദേഹം പറഞ്ഞു.

തന്റെ സഹോദരന്റെ ശിരസു നഷ്ടപ്പെട്ട മൃതദേഹം കുടുംബം ഏറ്റുവാങ്ങില്ലെന്നും സഹോദരന്‍ വ്യക്തമാക്കി. ശിരസില്ലാത്ത മൃതദേഹം എന്റെ സഹോദരന്റെയാണെന്ന് എങ്ങനെ ഉറപ്പിക്കും? ശിരസില്ലാത്ത മൃതദേഹം തങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. പാക്കിസ്ഥാന്‍ സൈന്യം വികൃതമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജീത് സിങ്ങിന്റെ വിധവയും വ്യക്തമാക്കി.

അദ്ദേഹത്തന്റേതെന്ന് പറയുന്ന മൃതദേഹം ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തണം. മുഴുവന്‍ ശരീരഭാഗങ്ങളുമില്ലെങ്കില്‍ അതു ഞങ്ങള്‍ക്കു വേണ്ട. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സര്‍ക്കാരില്‍നിന്നോ അധികൃതരില്‍നിന്നോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇത്രയും ക്രൂരമായി പെരുമാറിയ പാക്കിസ്ഥാന് എത്രയും വേഗം ഉചിതമായ മറുപടി നല്‍കണമെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്‌കാരത്തിനായി എത്തിച്ച പരംജീത് സിങ്ങിന്റെ മൃതദേഹം തുറന്നു കാണിക്കാത്തതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ പരംജീത് സിങ്ങിന്റെയും പ്രേം സാഗറിന്റെയും മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (24 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (32 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (47 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends