ഉത്തര്‍പ്രദേശില്‍ ഇനി പശുക്കള്‍ക്കും ആംബുലന്‍സ്

പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആംബുലന്‍സ് സര്‍വീസുകള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉദ്ഘാടനം ചെയ്തു. മസ്ദൂര്‍ കല്യാണ്‍ സാംഗതന്‍ എന്ന സംഘടനയുടെ സഹായത്തോടെ ആണ് പദ്ധതി നടപ്പിലാക്കിയത്. പരിക്കേറ്റ പശുക്കളെ മൃഗാശുപത്രിയിലേക്കും ഗോശാലകളിലേക്കും മാറ്റുന്നതിന് 'ഗോ ചികില്‍സാ ആംബുലന്‍സ് ഉപയോഗിക്കാം'. മൃഗ ഡോക്ടര്‍മാരും അവരുടെ സഹായികളും ആംബുലന്‍സില്‍ ഉണ്ടാകും.
ലക്‌നൗ, ഗോരഖ്പൂര്‍, വാരണാസി, മഥുര, അലഹബാദ് എന്നിവിടങ്ങളില്‍ ആണ് ഈ സര്‍വീസുകള്‍ ലഭിക്കുക. ഇതിനു പുറമെ ഗോ സേവാ ട്രോള്‍ ഫ്രീ നമ്പറും കേശവ് പ്രസാദ് മൗര്യ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പര്‍ ഉപകരിക്കും.
https://www.facebook.com/Malayalivartha

























