അയൽ രാജ്യങ്ങൾക്കുള്ള സമ്മാനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി

സൗത്ത് ഏഷ്യ സാറ്റലൈറ്റ്എന്ന് പേരിട്ടിരിക്കുന്ന 235 കോടി രൂപയുടെ പദ്ധതി ഒടുവില്‍ യാഥാര്‍ഥ്യമാകാനൊരുങ്ങുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് രാജ്യങ്ങള്‍ക്കായി സാറ്റലൈറ്റ് വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. അയല്‍രാജ്യങ്ങള്‍ക്കുള്ള സമ്മാനമെന്ന നിലയിലാണ് പ്രഖ്യാപനം നടത്തിയത്. ഇടയില്‍ വെച്ചു പാക്കിസ്ഥാന്‍ പിന്മാറിയെങ്കിലും കൂട്ടായ്മയിലെ മറ്റ്ഏഴ് രാജ്യങ്ങളും സൗത്ത് ഏഷ്യ സാറ്റലൈറ്റിന്റെ ഭാഗമാണ്.
നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് മെയ് അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന സൗത്ത് ഏഷ്യ സാറ്റലൈറ്റിന്റെ ഭാഗമാവുക. രാജ്യങ്ങള്‍ തമ്മില്‍ ഏകദേശ ധാരണയായെങ്കിലും ഇതുവരെ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. 2230 കിലോഗ്രാമാണ് ഭാരം സാറ്റലൈറ്റിന് 12 വര്‍ഷമാണ് കാലാവധി കണക്കാക്കുന്നത്.
ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ വിവരകൈമാറ്റത്തിന് സഹായിക്കുന്ന ഹോട്ട് ലൈനും യാഥാര്‍ഥ്യമാകുന്നതിനൊപ്പം ടെലികമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍, ഡയറക്ട് ടു ഹോം, വിസാറ്റ്, ടെലി എഡ്യുക്കേഷന്‍, ടെലി മെഡിസിന്‍ തുടങ്ങി നിരവധി സാധ്യതകളാണ് സാറ്റലൈറ്റ് നല്‍കാന്‍ പോകുന്നത്.
തങ്ങള്‍ക്ക് സ്വന്തമായി സാറ്റലൈറ്റ് പദ്ധതിയുണ്ടെന്ന കാരണം പറഞ്ഞു പാകിസ്ഥാന്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി 2015 ജൂണ്‍ 22ന് ചേര്‍ന്ന ആസൂത്രണ യോഗത്തില്‍ അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് സ്വന്തമായി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുണ്ട്. ഇതില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ചൈനയുടെ സഹായത്തിലും അഫ്ഗാനിസ്ഥാന് ഇന്ത്യന്‍ നിര്‍മ്മിത യൂറോപ്യന്‍ സഹായത്തിലുള്ള സാറ്റലൈറ്റുമാണ്.
സൗത്ത് ഏഷ്യന് സാറ്റലൈറ്റില്‍ പന്ത്രണ്ട് ട്രാന്‍സ്‌പോണ്ടര്‍ ആണുള്ളത്. ഓരോ അംഗരാജ്യത്തിനും ഏറ്റവും കുറഞ്ഞത് ഒരു ട്രാൻസ്പോണ്ടർ ലഭിക്കും. ഇതിന്റെ പൂര്‍ണ നിയന്ത്രണം അതാതു രാജ്യങ്ങള്‍ക്ക് തന്നെ ആയിരിക്കും. അധികാരമേറ്റ് ഒരു മാസത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുള്ള സമ്മാനമെന്ന നിലയിലാണ് നരേന്ദ്രമോദി സാര്‍ക്ക് സാറ്റലൈറ്റ് പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha























