ഇമാന്റെ സഹോദരി മാപ്പുപറയണമെന്ന് ഡോക്ടര്‍മാര്‍

ഭാരമേറിയ ഈജിപ്ഷ്യന്‍ വനിത ഇമാന്റെ ചികിത്സാ പുരോഗതിയെ കുറിച്ച് ആരോപണമുന്നയിച്ച സഹോദരി ഷൈമ സലിം മാപ്പു പറയണമെന്ന് ഡോക്ടര്‍മാര്‍. ചികിത്സയിലൂടെ ഇമാന്റെ ശരീരഭാരം പകുതിയായി കുറച്ചെന്ന ഡോക്ടര്‍മാര്‍ അവകാശ വാദം തെറ്റാണെന്നും അശാസ്ത്രീയമായാണ് ഭക്ഷണം നല്‍കുന്നതെന്നും 32 കാരിയായ ഷൈമ ആരോപിച്ചിരുന്നു.
ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതരെയും അപമാനിക്കുന്ന പ്രസ്താവനയാണ് ഷൈമ നടത്തിയതെന്നും ഇമാന്റെ ചികിത്സ സംഘത്തിലെ മേധാവിയായ ഡോ. മുഫസല്‍ ലക്ഡാവാലയോട് മാപ്പുപറയണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ ടെലിഫോണില്‍ വിളിച്ചാണ് ഡോ. അപര്‍ണ ഭാസ്‌കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
സെയ്ഫീ ആശുപത്രി അധികൃതര്‍ പബളിസിറ്റിക്കുവേണ്ടി കള്ളം പറയുകയാണെന്നും ഇമാന്റെ ഭാരം 240 കിലോ കുറഞ്ഞിട്ടില്ലെന്നും ഫേസ്ബുക്ക് വിഡിയോയിലൂടെ ഷൈമ നേരത്തെ ആരോപിച്ചു. തുടര്‍ന്ന് ഇമാനെ ചികിത്സിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്മാറുകയും ചെയ്തു.
മാപ്പു പറയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യത്തെ പിന്തുണച്ച് ബി.ജെ.പി നേതാവ് ഷൈന എന്‍.സി രംഗത്തെത്തി. ഇമാന്റെ ആരോഗ്യപുരോഗതിക്കു വേണ്ടി മെഡിക്കല്‍ സംഘം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഷൈമ സലിം ആശുപത്രി അധികൃതരെ മാത്രമല്ല, മഹാരാഷ്ട്രയെയും ഭാരത സര്‍ക്കാറിനെയുമാണ് അപമാനിച്ചതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha























