ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ഒളിച്ചോടിയ 13കാരിക്ക് പീഡനം; യുവാവിനെ അറസ്റ്റ് ചെയ്തു

ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീട് വിട്ടിറങ്ങിയ 13കാരിക്ക് ക്രൂരപീഡനം. തിരുപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇരുപത്തിയൊന്നുകാരനായ ഫെയ്‌സ്ബുക് സുഹൃത്ത് ശിവനൊപ്പം ഒളിച്ചോടി കെണിയില്‍പ്പെട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ചെന്നൈയിലും പുതുച്ചേരിയിലും കൊണ്ടുപോയി രണ്ടു ദിവസം പീഡിപ്പിച്ചെന്നും പുതുച്ചേരിയില്‍വച്ച് മറ്റൊരാള്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു ദിവസത്തിനു ശേഷം പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പ്രതി വിറ്റു. ഇതില്‍ നിന്നു തിരുപ്പൂരിലേക്കുള്ള വണ്ടിക്കൂലി നല്‍കിയ ശേഷം ഇയാള്‍ മുങ്ങുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























