പ്രണയം അറിയിക്കാന്‍ യുവാവിന്റെ സാഹസികത ഒടുവില്‍ യുവാവിന് ഒരുവര്‍ഷം ജയില്‍ശിക്ഷ

പരസ്യമായി പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിച്ച് പ്രണയം പറഞ്ഞ യുവാവിന് ഒരുവര്‍ഷം ജയില്‍ ശിക്ഷ. മുംബൈയിലാണ് സംഭവം. പോസ്‌കോ നിയമപ്രകാരമാണ് 22കാരനായ യുവാവിനെ കോടതി ശിക്ഷിച്ചത്. 16കാരിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
കോളജില്‍ നിന്ന് സുഹൃത്തിനൊപ്പം മടങ്ങി വരവേയാണ് യുവാവ് പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചതും പ്രണയം പറഞ്ഞതും. താന്‍ പേടിച്ചുപോയെന്നും കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് ഓടിയതെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ യുവാവിന്റെ അമ്മയോട് പരാതിപ്പെട്ടു. പക്ഷേ, വീട്ടുകാര്‍ ഇത് കാര്യമാക്കാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്.
യുവാവിന്റെ ആക്രമണം ഭയന്ന് പെണ്‍കുട്ടി കുറേ ദിവസം പഠിക്കാന്‍ പോയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് യുവാവ് പ്രതികരിച്ചു. കോടതി ഇത് സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha

























