200 രൂപയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റ് അമ്മ!

വെറും 200 രൂപയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റ് അമ്മ. ത്രിപുരയിലെ ആദിവാസി ഊരിലാണ് സംഭവം. ഏപ്രില്‍ 13 നാണ് ലക്ഷ്മിപുര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ഇവര്‍ കുഞ്ഞിനെ വില്‍ക്കുന്നത്. കുഞ്ഞിനെ വിറ്റകാര്യം കുട്ടിയുടെ അച്ഛന്‍ ഖനാജോയ് റീങ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയോട് കുഞ്ഞിനെ വില്‍ക്കരുതെന്ന് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ 200 രൂപയ്ക്ക് വേണ്ടി അവള്‍ കുഞ്ഞിനെ വില്‍ക്കുകയായിരുന്നുവെന്നുമാണ് ഇദ്ദേഹം പറുന്നത്. മുഖ്ഗുബി ഗ്രാമത്തിലാണ് ഇപ്പോള്‍ കുഞ്ഞ് ഉള്ളത്.
സംഭവം പുറത്തറിഞ്ഞതോടെ കുഞ്ഞിനെ തിരിച്ചുവാങ്ങാനായി താന്‍ ഓട്ടോ ഡ്രെവറായ ധന്‍ഷായ് എന്നയാളെ സമീപിച്ചെങ്കിലും കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രമേ കുഞ്ഞിനെ കൊടുക്കുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. സംഭവത്തില്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ടമെന്റ് സോഷ്യല്‍ എഡ്യുക്കേഷന്‍ ഡിപാര്‍ട്മെന്റും ഇടപെട്ടിട്ടുണ്ട്. കുട്ടിയെ എന്തുവിലകൊടുത്തും രക്ഷിതാക്കളുടെ അടുത്ത് തിരിച്ചെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























