പാകിസ്താന്റെ ആക്ഷേപങ്ങള്‍ക്ക് ചുട്ട മറുപടി

ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഔദ്യോഗികമായി ഒരു മതമില്ലെന്നും യു.എന്നില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ രാജ്യം ഒരു പൗരനോടും വിവേചനം കാട്ടുന്നില്ല. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. യു.എന്‍ മനുശ്യാവകാശ കൗണ്‍സിലിന്റെ ഇരുപ്പത്തിയേഴാമത് യോഗത്തിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് അറ്റോണി ജനറല്‍ സംസാരിച്ചത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും സംസാരിക്കാനുമുള്ള അവകാശമുണ്ട് ആ അവകാശത്തെ മാനിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യം വീഴ്ച വരുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന പാകിസ്താന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha

























