Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഗുജറാത്ത് കലാപത്തിലെ ഇര ബല്‍ക്കീസ് ബാനുവിന്റെ കറുത്ത ഓര്‍മ്മകള്‍!!

05 MAY 2017 04:29 PM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് വര്‍ഗീയ കലാപങ്ങളിലെ ഇരകളില്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ് ബില്‍ക്കീസ് ബാനുവെന്ന യുവതി. വര്‍ഗീയവാദികള്‍ ഉറഞ്ഞു തുള്ളി ഒരു സമുദായത്തെയാകെ വേട്ടയാടിയപ്പോള്‍ മാനവും ജീവനും സ്വത്തും നഷ്ടപ്പെട്ടത് പതിനായിരങ്ങള്‍ക്കാണ്.... കൂട്ട ബലാത്സംഗത്തിനും പൈശാചികമായ പീഡനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന വന്ന ബില്‍ക്കിസ് ബാനുവിന് സ്വന്തം മകളെ നരാധമന്മാര്‍ കല്ലിലെറിഞ്ഞ് കൊലപ്പെടുത്തുന്നതിനും സാക്ഷിയാകേണ്ടിവന്നു. ബാനുവിന്റെ കുടുംബത്തിലെ നാലു പുരുഷന്മാര്‍ കലാപത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ടു.

കുടുംബത്തിലെ മറ്റു സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെ നടന്ന പൈശാചിക അനുഭവത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കീസ് ബാനൂ 19 വയസായിരുന്നു പ്രായം. അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ബാനു വിവരിക്കുന്നു.
കലാപം നടക്കുന്ന സമയത്താണ് അവര്‍ വര്‍ഗീയവാദികള്‍ വീട്ടിലേക്ക് കടന്നുവന്നത്.

എന്റെ കുടുംബത്തിലെ നാല് ആണുങ്ങളെയും അവര്‍ അതി നിഷ്ഠുമായി കൊന്നു കഴിഞ്ഞിരുന്നു. സ്ത്രീകളെയെല്ലാം വിവസ്ത്രരാക്കിയശേഷം മാറി മാറി ബലാത്സംഗം ചെയ്തു. മൂന്നു വയസായ മകള്‍ സാലിഹയെ എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത് അവര്‍ ആകാശത്തേക്ക് എറിഞ്ഞു. അവളുടെ കുഞ്ഞുശിരസ് കല്ലില്‍ തട്ടി ഉടയുന്നത് നോക്കിനില്‍ക്കാനേ എനിക്കു സാധിച്ചുള്ളു.

എന്നെ അവര്‍ പിടിച്ചു കൊണ്ടുപോയി. നാലു പുരുഷന്മാര്‍ എന്റെ കൈകാലുകള്‍ പിടിച്ചുകൊണ്ട് നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ ഓരോരുത്തരായി മാറി മാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ എന്നെ ചവിട്ടുകയും ദണ്ഡുകൊണ്ട് തലയില്‍ ശക്തിയായി അടിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി എന്റെ ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിയെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസത്തോളം എനിക്ക് ഒരു കുന്നിന്റെ മേലെ കഴിച്ചു കൂട്ടേണ്ടിവന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അടുത്തുള്ള ഒരു കോളനിയിലെ ഗിരിവര്‍ഗക്കാരെ സമീപിച്ച് ഒരു ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി അഭയം തേടുകയായിരുന്നു.

ഞങ്ങളെ ആക്രമിച്ചവര്‍ ഉപയോഗിച്ച വൃത്തികെട്ട ഭാഷ ഒരിക്കലും എനിക്ക് വിവരിക്കാനാവില്ല. എന്റെ അമ്മയേയും ഒരു സഹോദരിയേയും ബന്ധുക്കളായ മറ്റു പന്ത്രണ്ടു പേരെയും അവര്‍ കൊന്നത് എന്റെ കണ്മുന്നില്‍ വെച്ചായിരുന്നു. കൊലയും ബലാത്സംഗങ്ങളും നടത്തുമ്പോള്‍ അവര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇരകളെ തെറിവിളിക്കുന്നുണ്ടായിരുന്നു. എന്റെ വയറ്റില്‍ അഞ്ചു മാസമായ കുഞ്ഞ് ഉണ്ടെന്ന് വിളിച്ചുപറയാന്‍ ആഗ്രഹിച്ചുവെങ്കിലും എന്റെ വായും കഴുത്തും അവര്‍ കാലുകള്‍കൊണ്ട് ചവുട്ടി അമര്‍ത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (15 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (36 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (56 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends