സ്ത്രീകള്‍ക്കെതിരെ ജോലി സ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടായാല്‍ ഇനി ഓണ്‍ലൈനായി പരാതി നല്‍കാം

ജോലി സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പുതിയ പദ്ധതിയുമായി മേനകാ ഗാന്ധി. ഇനി സ്ത്രീകള്‍ക്ക് എന്തെങ്കിലും ദുരനുഭവം ജോലിസ്ഥലത്ത് ഉണ്ടായാല്‍ ഓണ്‍ലൈനായി പരാതി നല്‍കാം. പുതിയ പദ്ധതി ഈ മാസം തന്നെ നടപ്പിലാകുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സേവനം ലഭ്യമാകുക.രണ്ട് വര്‍ഷക്കാലമായി ഈ മേഖലയില്‍ പഠനം നടത്തുകയും അതിന് ശേഷമാണ് ലൈംഗികമായി സ്ത്രികള്‍ അനുഭവിക്കുന്ന ആക്രമങ്ങള്‍ക്കെതിരെ ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം കൊണ്ടു വന്നതെന്നും മനേക ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha

























