അജ്ഞാത മൃതദേഹം പോലീസ് ഉദ്യോഗസ്ഥന്‍ സ്വകാര്യ മെഡിക്കല്‍ കോളജിന് വിറ്റു; സംഭവത്തില്‍ പോലീസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

അജ്ഞാത മൃതദേഹം അനധികൃതമായി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്കു വില്‍പ്പന നടത്തിയ സംഭവത്തില്‍ പോലീസിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. അടുത്തിടെ മരിച്ചനിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് ഉത്തര്‍പ്രദേശിലെ കോസി കാലന്‍ പോലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ആശുപത്രിക്കു വിറ്റത്.
മൃതദേഹങ്ങളുടെ വില്‍പ്പന നടത്തുന്ന ഒരു റാക്കറ്റിനെ സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുള്ളതായി വിവരം ലഭിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രിക്കു കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മഥുര ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha

























