ഉത്തര്‍പ്രദേശിനെ വൃത്തിയാക്കാന്‍ മുന്നില്‍ നിന്ന് യോഗി

ഉത്തര്‍പ്രദേശിനെ വൃത്തിയുള്ളതാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂലെടുത്തു മുന്നില്‍ നിന്നു. ശനിയാഴ്ചയാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും ചൂലെടുത്ത് നാട് വൃത്തിയാക്കാന്‍ ഇറങ്ങിയത്.
റാം മോഹന്‍ വാര്‍ഡിലെ ബലൂ ആദ്ദറാണ് മുഖ്യമന്ത്രിയും മന്ത്രി സുരേഷ് ഖന്നയും ഏതാനും ഉദ്യോഗസ്ഥരും വൃത്തിയാക്കിയത്. ഉത്തര്‍പ്രദേശിന്റെ വൃത്തിഹീനമായ അവസ്ഥയില്‍ മുഖ്യമന്ത്രി ഇന്നലെ പരിതപിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാരിന്റെ സ്വച്ഛ സര്‍വേക്ഷന്‍2017 പദ്ധതിയില്‍ വരണാസി മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ 15 ജില്ലകളില്‍ ഒന്‍പതെണ്ണവും യു.പിയിലാണ്. ഗോണ്ടയെ ഏറ്റവും വൃത്തിഹീനമായ നഗരമെന്നും ഒരു സര്‍വെയില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ സര്‍വെ നടന്നത് തന്റെ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പാണെന്നും ഈ വര്‍ഷം ഡിസംബറിനു മുന്‍പബ് നഗരത്തെ വൃത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018 ഒക്‌ടോബറിനകം 30 ജില്ലകളെ മാലിന്യമുക്തമാക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. നാട് വൃത്തിയാക്കുന്നതിനു പുറമേ സുലഭ ശൗചാലയ എന്ന പദ്ധതിയും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























