മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിനെ ഓടിച്ചിട്ട് വെടിവച്ചു
തര്‍ക്കം മൂത്തപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ ഓടിച്ചിട്ട് വെടിവച്ചു.അടിവയറ്റില്‍ വെടിയുണ്ടകളേറ്റ ഭര്‍ത്താവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബെംഗളൂരുവില്‍ ഹൊസൂര്‍ റോഡില്‍ ബൊമ്മനഹള്ളിക്കു സമീപം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെടിയേറ്റ സായിറാം( 53) ഗുരുതരാവസ്ഥയിലാണ്. സംഭവത്തോടനുബന്ധിച്ച് ഭാര്യ ഹംസ(48) ത്തെ പോലീസ് അറസ്റ്റു ചെയ്തു.
ഇരുപതു വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പരാജയപ്പെട്ട ദാമ്പത്യമായിരുന്നു. കഴിഞ്ഞ ദിവസം യാത്രക്കിടെ ഇവര്‍ മദ്യപിച്ചു. കാറിലിരുന്ന് തര്‍ക്കമായി. വീരസാന്ദ്രയില് എത്തിയപ്പോള്‍ തര്‍ക്കം രൂക്ഷമായി. സായിറാം ഭാര്യയുടെ തലക്കടിച്ചു.അവര്‍ ഡാഷ്ബോര്‍ഡില്‍ നിന്ന് തോക്കെടുത്ത് വെടിവെച്ചു. കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ട സായിറാം ചാടി ബസില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ കാറില്‍ പിന്തുടര്ന്ന് എത്തി വീണ്ടും വെടിവച്ചു. ബസ് യാത്രക്കാരാണ് ഇയാളെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.
അടിവയറ്റില്‍ നാലു വെടിയേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി ഗുരുതരമാണ്. ഇവര്‍ക്ക് 17 വയസുള്ള മകളുണ്ട്. സെക്യൂരിറ്റി ഏജന്‍സി നടത്തുകയാണ് സായിറാം. ലൈസന്‍സുള്ള തോക്കാണ് ഇയാളുടതേ്. അത് നിറച്ച് കാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha