Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഇന്ന് നിര്‍ഭയയുടെ സുഹൃത്ത് ബംഗളൂരുവില്‍ എന്‍ജിനിയര്‍; രാജ്യ മനഃസാക്ഷിയെ നടുക്കിയ ആ സംഭവം...

07 MAY 2017 01:44 PM IST
മലയാളി വാര്‍ത്ത

രാജ്യ മനഃസാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇപ്പോള്‍ ബംഗളൂരുവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ എന്‍ജിനീയര്‍. ജ്യോതിയെന്ന നിര്‍ഭയയും സുഹൃത്തും 2012 ഡിസംബര്‍ 16നു രാത്രി ദക്ഷിണ ഡല്‍ഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിലെ തിയറ്ററില്‍ ലൈഫ് ഓഫ് പീ എന്ന സിനിമ കണ്ടു പുറത്തിറങ്ങിയ ശേഷമായിരുന്നു ക്രൂരമായ പീഡനത്തിനിരയായത്. സിനിമ കഴിഞ്ഞു രാത്രി എട്ടരയോടെ ഓട്ടോ റിക്ഷ പിടിച്ചാണ് ആദ്യം മുനീര്‍ക്കയിലെത്തിയതെന്നു നിര്‍ഭയയുടെ മരണമൊഴി പറയുന്നു. 

അവിടെ കിടന്ന വെള്ള നിറമുള്ള ബസിലേക്ക് യാത്രക്കാരെ വിളിക്കുന്നതു കണ്ടായിരുന്നു ജ്യോതിയും സുഹൃത്തും ബസില്‍ കയറിയത്. ഈ സമയം ബസില്‍ ആറോ ഏഴോ പേരുണ്ടായിരുന്നുവെന്നാണു നിര്‍ഭയയുടെ അവസാന മൊഴിയില്‍ പറയുന്നത്. ബസില്‍ പത്തു രൂപ വീതം ഇരുവരില്‍ നിന്നും ടിക്കറ്റ് നിരക്കായി വാങ്ങുകയും ചെയ്തു.

ബസ് മലൈ മന്ദിറില്‍ എത്തിയപ്പോള്‍ ലൈറ്റ് ഓഫ് ചെയ്ത ശേഷം ബസിലുണ്ടായിരുന്ന ആറു പേരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ആദ്യം സുഹൃത്തിനെയാണ് അടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. രണ്ടു പേരുടെയും മൊബൈലുകളും സുഹൃത്തിന്റെ പഴ്സും ക്രെഡിറ്റ് കാര്‍ഡും അവര്‍ തട്ടിയെടുത്തു. തങ്ങള്‍ ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൊബൈല്‍ ഇല്ലാത്തതിനാല്‍ വേറെ ആരെയും വിളിക്കാനായതുമില്ല. 

'സുഹൃത്തിനെ ആക്രമിക്കുന്നതിനെ ആദ്യം ഞാന്‍ എതിര്‍ത്തു. ഉടനെ എന്നെ ബലമായി ബസിന്റെ പിന്‍ഭാഗത്തേക്കു പിടിച്ചുകൊണ്ടുപോയി. അവളെ പുറകോട്ടു കൊണ്ടു പോകൂ. തുണി വലിച്ചു പറിക്ക് എന്നൊക്കെ പറയുന്നതു കേട്ടു. അവര്‍ പരസ്പരം റാം സിംഗ്, ഠാക്കൂര്‍, മുകേഷ്, രാജു, പവന്‍ വിനയ് എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. ഇരുട്ടായിരുന്നതിനാല്‍ എല്ലാവരും ഒരുപോലെ തോന്നി. ബസിന്റെ പിന്നിലെത്തിച്ചു വസ്ത്രം ബലമായി വലിച്ചുകീറിയ ശേഷമായിരുന്നു ആക്രമണം. മാറി മാറി അവര്‍ മാനഭംഗപ്പെടുത്തി. തടയാന്‍ സുഹൃത്ത് എത്തിയപ്പോള്‍ അയാളെയും കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു. സുഹൃത്തിന്റെ വസ്ത്രങ്ങളും അവര്‍ വലിച്ചുകീറി പൂര്‍ണ നഗ്നനാക്കുകയും ചെയ്തു. 

ഒരു മണിക്കൂറോളം ആറു പേരും മാനഭംഗം തുടര്‍ന്നു. ഇരുമ്പു കമ്പിക്കുള്ള കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയിരുന്നു. എങ്കിലും എനിക്ക് ബോധമുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞുവീണു. ഞങ്ങളെ രണ്ടു പേരെയും ബസില്‍ നിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങളില്ലാതെ നഗ്നരായിരുന്നു ഞങ്ങള്‍ രണ്ടു പേരും. അക്രമികളെ മരണം വരെ തൂക്കിക്കൊല്ലുകയോ, ജീവനോടെ കത്തിക്കുകയോ ചെയ്യണം. ഇനിയാരോടും ഇതവര്‍ ചെയ്യാന്‍ പാടില്ല'' 2012 ഡിസംബര്‍ 21നു രാത്രി ഒമ്പതിന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോഴാണ് നിര്‍ഭയ ഈ മരണമൊഴി സ്വന്തം ഒപ്പുവച്ചു നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (6 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (11 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (21 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (27 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (28 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (32 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (38 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (54 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends