മുത്തലാഖ് എന്ന വാക്കുച്ചരിച്ചാല്‍ പണി കിട്ടും....സൂക്ഷിച്ചില്ലെങ്കില്‍ 5 ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടിവരും

മുത്തലാഖ് എന്ന വാക്ക് ഉച്ചരിച്ച ഭര്‍ത്താവിന് ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. യുപിയിലെ സംഭാലിലാണ് സംഭവം നടന്നത്. ഹാദിപൂര്‍ നാട്ടുകൂട്ടത്തിന്റേതാണ് ഉത്തരവ്. 50,000 മുസ്ലീങ്ങളാണിവിടെയുള്ളത്. വ്യാഴാഴ്ച മുത്തലാഖ് എന്ന വാക്ക് ഉച്ചരിച്ച ഭര്‍ത്താവിന് ഗ്രാമ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴ കൂടാതെ മറ്റ് ശിക്ഷകളും കൂടി യുവാവിന് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
മുത്തലാഖ് നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് പഞ്ചായത്ത് ചെയര്‍മാന്‍ അസ്‌റാര്‍ പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും അല്ലാതെ മുത്തലാഖിന്റെ മാര്‍ഗം സ്വീകരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ഭാഗ്പത് പഞ്ചായത്തും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























