Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുടി കൊഴിയുന്നതില്‍ മനംനൊന്ത് പെണ്‍കുട്ടി കഴിഞ്ഞത് മാലിന്യങ്ങള്‍ നിറഞ്ഞ മുറിയില്‍

08 MAY 2017 04:32 PM IST
മലയാളി വാര്‍ത്ത

മുടി കൊഴിയുന്നതില്‍ മനം നൊന്ത് പതിനാറുകാരി മാലിന്യങ്ങള്‍ നിറഞ്ഞ മുറിയില്‍ മാസങ്ങളായി ഒറ്റക്ക് കഴിഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലുള്ള ഫ്‌ലാറ്റിലാണ് പെണ്‍കുട്ടി ആരോടും സമ്പര്‍ക്കമില്ലാതെ കഴിഞ്ഞത്. രണ്ട് മാസത്തിലധികമായി പെണ്‍കുട്ടി കുളിക്കുകയോ ഫ്‌ലാറ്റിന് പുറത്തിറങ്ങുകയോ ചെയ്തിട്ടില്ല.

പാണ്ഡവ് നഗറിലുള്ള ഒറ്റമുറി ഫ്‌ലാറ്റിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, വെള്ള കുപ്പികള്‍, ഫാസ്റ്റ് ഫുഡ് പാക്കറ്റുകള്‍, മുഷിഞ്ഞ തുണികള്‍, കാര്‍ഡ് ബോക്‌സുകള്‍ എന്നിവ കുന്നുകൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു മുറി. ഇത് കൂടാതെ ഒരു ഇരുമ്പ് കസേരയും ഫാനും ബെഡും മാത്രമാണ് മുറിയിലുള്ളത്. ഇവിടെയാണ് പെണ്‍കുട്ടി മാസങ്ങളോളം ഒറ്റക്ക് കഴിഞ്ഞത്. ഇവര്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറഞ്ഞു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. വളരെ അവശനിലയിലായിരുന്നു അവര്‍. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഫ്‌ലാറ്റിലെ താമസക്കാരിയാണ് പെണ്‍കുട്ടി. സുശീല്‍ സിര്‍ക്കാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയും സഹോദരിയും ഉണ്ടെങ്കിലും ഒറ്റക്കാണ് പെണ്‍കുട്ടിയുടെ താമസം. അവര്‍ ഇടക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാറുണ്ടെങ്കിലും ഇവരെ പെണ്‍കുട്ടി വീടിനകത്തേക്ക് കയറ്റാറില്ല.

ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവരുടെ ഉച്ചത്തിലുള്ള കരച്ചില്‍ രാത്രിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പൊലീസെത്തുമ്പോള്‍ അകത്ത് നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. ഒടുവില്‍ അവരുടെ അമ്മ ഭക്ഷണവുമായി എത്തിയപ്പോഴാണ് പെണ്‍കുട്ടി വാതില്‍ തുറന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് പെണ്‍കുട്ടിയെ ഫ്‌ലാറ്റിന് പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര യാദവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടിയവരാണ്. ചെലവിന് കൊടുക്കുന്നതിനെച്ചൊല്ലി മാതാപിതാക്കള്‍ വഴക്കിടാറുണ്ടായിരുന്നു. ഡല്‍ഹിയില്‍ പലചരക്ക് കട നടത്തുകയാണ് പിതാവ്. ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ മാനസിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. പെണ്‍കുട്ടിക്ക് കൌണ്‍സില്‍ നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ വിധേയയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends