Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നീറ്റ് പരീക്ഷ ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയോട് ചെയ്തത്....

09 MAY 2017 09:39 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച നടന്ന സിബിഎസ്ഇയുടെ നീറ്റ് പരീക്ഷയ്ക്ക് മുമ്പ് കണ്ണൂരിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചു പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ കേരളത്തില്‍ മാത്രമേല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത് എന്ന് വ്യക്തമാവുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാര്‍ഥിനികള്‍ക്കു കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടിവന്നത്.

ബംഗളൂരുവില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരിട്ടത് ഞെട്ടിക്കും. പപരിശോധനയ്ക്കിടെ അധികൃതര്‍ പെണ്‍കുട്ടിയുടെ കമ്മല്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇതു കൂടാതെ പരിശോധനയ്ക്കിടെ ചില വിദ്യാര്‍ഥിനികളുടെ മുടി അഴിപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ബംഗളൂരുവിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥിനിക്കാണ് മോശം അനുഭവമുണ്ടായത്. അധികൃതര്‍ കമ്മല്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്നു പരീക്ഷ തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെ പുതിയ കമ്മലിനായി വിദ്യാര്‍ഥിനിക്ക് അലയേണ്ടിവന്നു.

കമ്മല്‍ കാതില്‍ തൂങ്ങിനിന്നതിനെ തുടര്‍ന്ന് പരിഭാന്ത്രിയിലായ വിദ്യാര്‍ഥിനിക്കും പിതാവിനും കാത്തു കുത്തുന്നയാളുടെ അടുത്തേക്ക് ഓടേണ്ടിവന്നു. ഒടുവില്‍ തൂങ്ങിനിന്ന കമ്മലിന്റെ ഭാഗം മുറിച്ചു നീക്കിയ വിദ്യാര്‍ഥിനി പരീക്ഷ തുടങ്ങാന്‍ അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെയാണ് പരീക്ഷാഹാളില്‍ എത്തിയത്. വലിയ കമ്മലുകള്‍ അണിഞ്ഞ് പരീക്ഷയ്ക്ക് എത്തരുതെന്നു മാത്രമായിരുന്നു തങ്ങള്‍ക്കു ലഭിച്ച നിര്‍ദേശമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. എന്നാല്‍ ചെറിയ കമ്മലുകള്‍ ധരിച്ചെത്തിയവരെപ്പോലും പരീക്ഷാ ഹാളിലേക്കു കടത്തിയില്ലെന്ന് അവര്‍ പരാതിപ്പെട്ടു.

കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ പരിശോധനയ്ക്കിടെ കടുത്ത അപമാനമാണ് വിദ്യാര്‍ഥിനികള്‍ക്കു നേരിട്ടത്. ഒരു വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം വരെ അഴിപ്പിച്ചപ്പോള്‍ മറ്റൊരു വിദ്യാര്‍ഥിനിയുടെ ബ്രായും അഴിപ്പിച്ചിരുന്നു. കണ്ണൂരിലെ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും സംസ്ഥാന കമ്മീഷന്‍ പറഞ്ഞിരുന്നു. സിബിഎസ്ഇ റീജ്യനല്‍ ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends