എങ്ങനെ ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാം'; ആയുര്‍വേദ കൂട്ടുകള്‍ വിശദീകരിച്ച് പാഠപുസ്തകം
ആണ് കുഞ്ഞിനെ വേണോ? വടക്ക് അഭിമുഖമായുള്ള ആല്‍മരത്തിന്റെ ഒരു കൊമ്പ് (കിഴക്ക് അഭിമുഖമായുള്ളതയാലും മതി), രണ്ട് മണി ഉഴുന്നു പരിപ്പ്, രണ്ട് മണി കടുക് എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് കഴിക്കുക. സ്വയം ദിവ്യന്മാരെന്ന് വിശേഷിപ്പിക്കുന്നവരുടെയല്ല, മഹാരാഷ്ട്രയിലെ ആയുര്‍വേദ ബിരുദ (ബിഎഎംഎസ്) വിദ്യാര്‍ഥികളുടെ മൂന്നാം വര്‍ഷ പാഠപുസ്തകത്തിലെ തീര്‍ത്തും ഭാഗമാണ് വിവാദമായിരിക്കുന്നത്.
രണ്ടാം നൂറ്റാണ്ടിലെ ആയുര്‍വേദ ചരകസംഹിതയിലെ ഭാഗങ്ങളാണ് ഇതെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. ആണ് ഭ്രൂണം സൃഷ്ടിക്കുന്ന പ്രക്രിയയെ 'പുംസ്വന്' എന്നാണ് പറയുന്നതെന്നും ആണ്‍കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ 'പുംസവന്' അനുഷ്ഠാനം പിന്തുടരണമെന്നും പുസ്തകത്തില്‍ പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാന്‍ ഇത്തരത്തില്‍ അര്‍ഥശൂന്യമായ ഒട്ടേറെ വിദ്യകള്‍ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 'സ്വര്‍ണ്ണത്തിലോ വെള്ളിയിലോ ഇരുമ്പിലോ തീര്‍ത്ത ആണ്‍പ്രതിമ ഉരുക്കി പാലിലോ തൈരിലോ വെള്ളത്തിലോ ഒഴിച്ച് പുഷ്പ നക്ഷത്ര നാഴികയില്‍ കഴിച്ചാലും ആണ്കുഞ്ഞുണ്ടാവുമെന്നും' പുസ്തകം വിവരിക്കുന്നു.
ഗര്‍ഭസ്ഥ ശിശു നിര്‍ണ്ണയ രീതി നിരോധിച്ചു കൊണ്ടുള്ള പിസിപിഎന്‍ഡിടി ആക്ട് ജില്ലാ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗം ഗണേഷ് ബോര്ഹാഡെയാണ് വിഷയം പൊതു ജന സമക്ഷം കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha