കടുത്തുരുത്തി യുഡിഎഫിന് നഷ്ടമായി; ഇടതു പിന്തുണയോടെ കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പ്രസിഡന്റ്
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. സിപിഐ ഉള്‍പ്പടെ ഇടതു പിന്തുണയോടെ മത്സരിച്ച കേരള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഏഴ് വോട്ടുകള്‍ നേടി കേരളാ കോണ്‍ഗ്രസ് വിമത അന്നമ്മ രാജുവിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐഎമ്മിലെ അഞ്ച് അംഗങ്ങളും ഒരു സിപിഐ അംഗവും പിന്തുണ നല്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
https://www.facebook.com/Malayalivartha