ജ്യൂസ് കടകളുടെ മറവില്‍ കമിതാക്കള്‍ക്ക് റൂം സൗകര്യവും; പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് സ്കൂള്‍കോളേജ് വിദ്യാര്‍ഥികള്‍
ഉദ്ദേശ്യം മറ്റുപലതും അരങ്ങേറുന്നത് തോന്ന്യാസം മാത്രം. ജ്യൂസ് കടകളുടെ മറവില്‍ കമിതാക്കള്‍ക്ക് റൂം സൗകര്യവും ഒരുക്കിക്കൊടുക്കുന്ന കടയുടമകള്‍ പിടിയില്‍. പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് സ്കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി കമിതാക്കളാണ്. ഇവിടെയെത്തുന്നവരില്‍ നിന്ന് കടയുടമകള്‍ അമിതമായ പണമാണ് ഈടാക്കുന്നത് . ചെറിയ ഇടുങ്ങിയ അറകള്‍ ആണ് ഈ കടയുടെ മറവില്‍ പിന്‍ഭാഗത്തുള്ളത്. വെളിയില്‍ നിന്ന് നോക്കിയാല്‍ വളരെ തിരക്കേറിയ ചെറിയ ജ്യൂസ് കടയാണ്. മൂന്ന്! ജ്യൂസ് കടകള്‍ പോലീസ് റെയ്ഡിനെ തുടര്‍ന്ന്! പൂട്ടി. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ സ്ഥിരമായി വന്നു പോയിരുന്നവര്‍. പത്തോളം ചെറിയ അറകള്‍ ആയിരുന്നു ഓരോ ജ്യൂസ് കടകളുടെ പിന്നിലും സജ്ജീകരിച്ചിരുന്നത്. കഷ്ടിച്ച് രണ്ടുപേര്‍ക്ക് കഴിയാവുന്ന ഇടുങ്ങിയ അറകള്‍. ഇതില്‍ ഫാനും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്
https://www.facebook.com/Malayalivartha