കാമുകിയ്ക്ക് രഹസ്യകാമുകനുണ്ടോ എന്ന് സംശയം; യുവാവ് ചെയ്തത്
യുവതിയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 33 കാരനായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ഡല്‍ഹിയിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. കുല്‍ദീപ് താക്കൂര്‍ എന്നായാളാണു കൊലപാതകം നടത്തിയത് എന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ചാണു താമസിച്ചിരുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലയ്ക്കു ശേഷം ഒളിവില്‍ പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
39 കാരിയായ തന്റെ കാമുകയ്ക്ക് രഹസ്യ കാമുകനുണ്ടോ എന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന് പോലീസിന് മൊഴി നല്കി. നിലവില്‍ കൊലപാതകവും മോഷണവും അടക്കം 20 കേസുകളാണ് ഇയാളുടെ പേരില്‍ ഉള്ളത്.
ഒരാഴ്ച മുമ്പ് പൂര്‍ണ്ണ നഗ്നമായ നിലയിലായിരുന്നു അപ്പാര്‍ട്ട്മെന്റില്‍ നിന്നു യുവതിയുടെ മൃതശരീരം കണ്ടെത്തിയത്. ശരീരത്തിലെ ചില ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. വിവാഹ മോചിതയായിരുന്നു കൊല്ലപെട്ട യുവതി. ഇതിനു ശേഷം ഇയാളുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഒരു ക്ഷേത്രത്തില്‍ വച്ച് ഇവര്‍ രഹസ്യമായി വിവാഹ നടത്തിരുന്നു. എന്നാല്‍ ഇതിന് നിയമസാധുതയില്ല.
https://www.facebook.com/Malayalivartha