ഫ്രാൻസിൽ നിന്ന് വാങ്ങുന്ന ചെറുവിമാനങ്ങൾക്ക് 68 മുതൽ 78 വരെ സീറ്റുകളാണ് ഉള്ളത്
ആകാശമാര്‍ഗം ചെറു നഗരങ്ങളെ കൂട്ടിയിണക്കാനുള്ള കേന്ദ്ര പദ്ധതിയായ 'ഉഡാന്‍' പ്രാവര്‍ത്തികമാക്കാന്‍ ഇന്‍ഡിഗോ 130 കോടി ഡോളര്‍ (8320 കോടി രൂപ) ചെലവിട്ട് 50 ചെറു വിമാനങ്ങള്‍ വാങ്ങുന്നു. ആദ്യ വിമാനം ഈ വര്‍ഷം അവസാനം തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന എടിആര്‍ 72–600 ചെറുവിമാനങ്ങള്‍ക്ക് 68 മുതല്‍ 78 വരെ സീറ്റുകളാണ് ഉള്ളത്.
ചെറു നഗരങ്ങളിലേക്കു വിമാനയാത്ര കുറഞ്ഞ ചെലവില്‍ സാധ്യമാക്കുന്ന 'ഉഡാന്‍' പദ്ധതിയിലെ ആദ്യ സര്‍വീസുകള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരുന്നു. ഷിംല–ഡല്‍ഹി സര്‍വീസ് നേരിട്ടും കഡപ്പ–ഹൈദരാബാദ്, നാന്ദെദ്–ഹൈദരാബാദ് സര്‍വീസുകള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത് വഴി കൂടുതല്‍ ചെറു നഗരങ്ങളിലേയ്ക്ക് സര്‍വീസ് നീട്ടാന്‍ സാധിക്കും. പദ്ധതിയുടെ ഭാഗമായി 128 റൂട്ടുകള്‍ അനുവദിച്ചിട്ടുണ്ട്.
തിരക്ക് കുറഞ്ഞതും ഉപയോഗിക്കാതിരുന്നതുമായ 45 വിമാനത്താവളങ്ങളാണ് പദ്ധതിയില്‍ പ്രയോജനപ്പെടുത്തുക. ഒരു മണിക്കൂര്‍ യാത്രയ്ക്കു പരമാവധി 2500 രൂപ എന്ന നിരക്കില്‍ പകുതി സീറ്റുകളെങ്കിലും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് അഞ്ചു കമ്പനികള്‍ക്ക് 'റീജനല്‍ കണക്ടിവിറ്റി സ്കീം'(ആര്‍സിഎസ്) പ്രകാരം സര്‍വീസ് അനുമതി നല്‍കിയിട്ടുള്ളത്. ഇക്കൊല്ലം അവസാനം ഇന്‍ഡിഗോയ്ക്ക് വിമാനങ്ങള്‍ കിട്ടിത്തുടങ്ങും
https://www.facebook.com/Malayalivartha