ടിക്കറ്റ് ബുക്ക് ചെയ്തശേഷം നേരിട്ട് ലഭിക്കുമ്പോൾ പണം നല്‍കിയാല്‍ മതി.

ഇനി മുതല്‍ ഐആര്‍ടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം വരുന്നു. ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കും അപ്പോള്‍ പണം നല്‍കിയാല്‍ മതി. എന്നാൽ ഇതൊരു സൗജന്യ സേവനം അല്ല 5,000 രൂപവരെയുള്ള ഇടപാടിന് 90 രൂപ സെയില്‍സ്ടാക്‌സ് നല്‍കേണ്ടി വരും. അതിനു മുകളില്‍ ഉള്ള തുകയ്ക്ക് 120 രൂപ ഈടാക്കും.
വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും 'പെ ഓണ്‍ ഡെലിവറി' സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പദ്ധതി ഉപയോഗിക്കാന്‍ ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ചുള്ള ഒറ്റത്തവണ റെജിസ്റ്ററേഷന്‍ നടത്തിയാല്‍ മതിയാകും.
https://www.facebook.com/Malayalivartha

























