സോണിയ ഗാന്ധി ആരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടര്‍മാര്‍; ഉടന്‍ ആശുപത്രി വിടും

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അശുപത്രിയില്‍ പ്രേവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അവര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മെയ് ഏഴിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha

























