Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എ.ടി.എം ഇടപാടുകള്‍ക്ക് സേവന നിരക്ക്; എസ്.ബി.ഐ ഉത്തരവ് പിന്‍വലിച്ചു

12 MAY 2017 09:43 AM IST
മലയാളി വാര്‍ത്ത

ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കുമെന്ന മുന്‍ ഉത്തരവ് തിരുത്തി സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എം ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ തുടരുന്നവയാണെന്നും യാതൊരു വിധ വര്‍ദ്ധനവില്ലെന്നും എസ്. ബി.ഐ അധികൃതര്‍ അറിയിച്ചു. ഇതു പ്രകാരം ഒരു എസ്. ബി.ഐ ഉപഭോക്താവിന് എസ്.ബി.ഐ എ.ടി.എം വഴിയും എസ്.ബി.ഐ ഇതര എ. ടി. എം വഴിയും അഞ്ചു തവണ വീതം പണം പിന്‍വലിക്കാം.

എസ്.ബി.ഐ എ. ടി. എം വഴി പണം പിന്‍വലിക്കുമ്പോള്‍ ആറാം തവണ മുതല്‍ 12.50 പൈസയും മറ്റ് എ. ടി .എം വഴി പിന്‍വലിക്കുമ്പോള്‍ ആറാം തവണ മുതല്‍ 25 രൂപയും ചാര്‍ജ്ജായി ഈടാക്കും. മെട്രോ നഗരങ്ങളില്‍ എസ്.ബി. ഐ എ.ടി. എം വഴി അഞ്ച് തവണ പിന്‍വലിക്കാമെങ്കിലും മറ്റ് ബാങ്ക് എ.ടി.എം വഴി മൂന്നു തവണയേ സൗജന്യമായി പിന്‍വലിക്കാനാവൂ. നേരത്തെ മൂന്നുമാസം കൂടുമ്പോഴാണ് ഈ തുക ഈടാക്കിയിരുന്നതെങ്കില്‍ ജൂണ്‍ ഒന്നുമുതല്‍ എല്ലാ മാസവും അക്കൗണ്ടില്‍ നിന്ന് തുക ഈടാക്കും. 

25 രൂപ ഈടാക്കില്ല 

ഓരോ ഇടപാടിനും 25 രൂപ ഈടാക്കുന്നത് എസ്. ബി.ഐ വാലറ്റ് ആയ എസ്.ബി.ഐ ബഡ്ഡിയില്‍ നിന്ന് ബിസിനസ്സ് കറസ്‌പോണ്ടന്റ്‌സ് വഴി പിന്‍വലിക്കുന്നതിനാണെന്നും ആദ്യ ഉത്തരവില്‍ ബിസിനസ്സ് കറസ്‌പോണ്ടന്റ്‌സ് വഴി ഉപയോഗിക്കുന്നവര്‍ക്ക് മാത്രം എന്ന് സൂചിപ്പിക്കാന്‍ വിട്ടുപോയതാണെന്നും എസ്.ബി.ഐ അധികൃതര്‍ തിരുത്തിയ ഉത്തരവിലൂടെ അറിയിച്ചു.

എസ്.ബി. ഐ ശാഖകള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എസ്.ബി.ഐ സൗകര്യം ലഭിക്കാനാണ് അക്ഷയ പോലുള്ള കേന്ദ്രങ്ങളേയും വ്യക്തികളെയും ബിസിനസ്സ് കറസ്‌പോണ്ടന്റ് മാരായി ബാങ്ക് നിയമിച്ചത്. സ്വകാര്യ വാലറ്റ് കമ്പനികളോട് മത്സരിക്കാന്‍ ഈയിടെയാണ് എസ്.ബി.ഐ വാലറ്റ് ആയ എസ്.ബി.ഐ ബഡ്ഡി എ.ടി.എമ്മുമായി ബന്ധിപ്പിത്. ഇവരില്‍ നിന്നാണ് ഒരു ഇടപാടിന് 25 രൂപ ഈടാക്കുന്നത്.

മറ്റ് പുതിയ നിര്‍ദ്ദേശങ്ങള്‍ 

ഐ.എം.പി.എസിന് ഫീസ്

ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ, യു.എസ്.എസ്.ഡി എന്നിവ മുഖേന ഐ.എം.പി.എസ് പണമിടപാടിനും ഫീസുണ്ട്. ഇതുകൂടാതെ സേവന നികുതിയും നല്‍കണം. 

ഒരു ലക്ഷം രൂപവരെ ഇടപാടിന് ഫീസ് അഞ്ച് രൂപ, ഒരു ലക്ഷത്തിനു മുകളില്‍ രണ്ടു ലക്ഷം രൂപവരെ 15 രൂപ, രണ്ടു ലക്ഷത്തിനു മുകളില്‍ അഞ്ച് ലക്ഷം രൂപവരെ 25 രൂപ

ബഡ്ഡിക്ക് ചാര്‍ജ്ജ് 

ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ മുഖേന 10,000 രൂപവരെ നടത്തുന്ന നിക്ഷേപത്തിന് ആകെത്തുകയുടെ 0.25 ശതമാനവും സേവന നികുതിയും ഫീസ്. നികുതിക്ക് പുറമേ മിനിമം രണ്ടു രൂപയും പരമാവധി എട്ട് രൂപയുമാണ് ഈടാക്കുക. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ മുഖേന 2,000 രൂപവരെ പിന്‍വലിക്കുന്നതിന് തുകയുടെ 2.50 ശതമാനവും (മിനിമം ആറു രൂപ) സേവന നികുതിയുമാണ് ഫീസ്

മുഷിഞ്ഞ നോട്ട് കൈമാറുന്നതിന് ഫീസ്

20 മുഷിഞ്ഞ നോട്ടുകളോ അല്ലെങ്കില്‍ പരമാവധി 5,000 രൂപയുടെ മുഷിഞ്ഞ നോട്ടുകളോ മാത്രമേ സൗജന്യമായി മാറാനാകൂ. 20ലേറെ നോട്ടുകളോ 5,000 രൂപയില്‍ കൂടുതല്‍ മൂല്യമോ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടു രൂപ വീതമോ ആയിരം രൂപയ്ക്ക് അഞ്ച് രൂപ വീതമോ ഫീസ് ഈടാക്കും. സേവന നികുതിയും നല്‍കണം. ഏത് ഫീസാണോ കൂടുതല്‍, അതാവും ഇടാക്കുക.

ഉദാഹരണത്തിന്, 

500 രൂപയുടെ 25 മുഷിഞ്ഞ നോട്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ. ഇവയുടെ മൊത്തം മൂല്യം 12,500 രൂപ. ഓരോ നോട്ടിനും രണ്ടു രൂപ വീതം ആകുമ്പോള്‍ , ഫീസ് 50 രൂപയും സേവന നികുതിയുമാണ്. ആയിരം രൂപയ്ക്ക് അഞ്ച് രൂപ വീതം ആകുമ്പോള്‍ , ഫീസ് 62.50 രൂപയും സേവന നികുതിയും വരും. കൂടിയ ഫീസായ 62.50 രൂപയും സേവന നികുതിയുമാണ് എസ്.ബി.ഐ ഈടാക്കുക.

മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ക്ക് ചാര്‍ജ്ജ്

ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുടമകള്‍ക്ക് ഇനിമുതല്‍ റൂപേ കാര്‍ഡ് മാത്രമേ സൗജന്യമായി നല്‍കൂ. ഇവര്‍ക്ക് പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സേവന നികുതിയും ഫീസ് ഈടാക്കും. 25 ലീഫ് ചെക്ക് ബുക്കിന് ഫീസ് 75 രൂപയും സേവന നികുതിയും, 50 ലീഫ് ചെക്ക് ബുക്കിന് ഫീസ് 150 രൂപയും സേവന നികുതിയും. ഇവര്‍ക്ക് പ്രതിമാസം എ.ടി.എമ്മില്‍ നിന്നോ ബാങ്ക് ശാഖയിലെത്തിയോ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. സൗജന്യ പരിധിക്ക് ശേഷം, ബാങ്കിലെത്തിയുള്ള ഓരോ പണംപിന്‍വലിക്കലിനും 50 രൂപയും സേവന നികുതിയും ഫീസ്. മറ്റു ബാങ്ക് എ.ടി.എമ്മിലെ ഓരോ ഇടപാടിനും 20 രൂപയും സേവന നികുതിയും, ഫീസ് എസ്.ബി.ഐ എ.ടി.എമ്മുകളില്‍ ഫീസ് പത്തു രൂപ വീതവും സേവന നികുതിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends