നാഷനല്‍ ഹെറള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന് രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവര്‍ക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസാണു കോണ്‍ഗ്രസ് നേതാക്കള്‍ക്കു തലവേദനയായിരിക്കുന്നത്. സോണിയയ്ക്കും രാഹുലിനും പുറമേ മോട്ടിലാല്‍ വോറ, ഓസ്കര് ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന് ദുബേ തുടങ്ങിയവരും പ്രതികളാണ്. അസോഷ്യേറ്റഡ് ജേണല്‍സ് എന്ന കമ്പനിയുടെ നിയന്ത്രണം യങ് ഇന്ത്യ എന്ന പുതിയ കമ്പനിക്കു കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്. നാഷനല്‍ ഹെറള്‍ഡ് പുറത്തിറക്കിയിരുന്നത് അസോഷ്യേറ്റഡ് ജേണല്‍സാണ്. പ്രശ്നവുമായി ബന്ധമില്ലാത്ത സ്വാമിക്കു കേസ് നല്കാന് തന്നെ അവകാശമില്ലെന്നാണു കോണ്‍ഗ്രസ് നിലപാട്.
https://www.facebook.com/Malayalivartha