ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത യുവതിയോട് താന്‍ കൊലയാളിയും റേപ്പിസ്റ്റുമാണെന്ന് ഡ്രൈവറുടെ ഭീഷണി...
കഴിഞ്ഞ ദിവസം വൈകുന്നേരം 7.15ന് ഓട്ടോയില്‍ കയറിയ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ഭീഷണിയെന്ന് പരാതി. താന്‍ പരമ്പര കെലയാളിയും പീഡനവീരനുമാണെന്ന് ഓട്ടോ ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് 25കാരിയുടെ പരാതിയില്‍ പറയുന്നത്. ട്രാഫിക് നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടുള്ള ഓട്ടോ ഡ്രൈവറുടെ പരക്കം പാച്ചില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവതിക്ക് നേതെ ഭീഷണിയുണ്ടായത്.
യുവതിയെയും കൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷമാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. താന്‍ പരമ്പര കൊലയാളിയും റേപ്പിസ്റ്റുമാണെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. അടുത്ത ഇര യുവതിയാണെന്നും ഇയാള്‍ പറഞ്ഞു. ബംഗളുരുവിലെ യു.ബി സിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 7.15നാണ് യുവതി ഓട്ടോയില്‍ കയറിയത്. കോറമംഗലയിലെ വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോയില്‍ കയറിയത്.
നൂറ് രൂപ നിരക്ക് പറഞ്ഞാണ് യുവതി ഓട്ടോയില്‍ കയറിയത്. എന്നാല്‍ പിന്നീട് ഗ്യാസ് നിറയ്ക്കാനെന്ന് പറഞ്ഞ് ഇയാള്‍ 200 രൂപ ചോദിച്ചു. ഓട്ടോയുടെ മീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നും വ്യക്തമായി. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചത്. യുവതിയോട് കയര്‍ത്ത ഇയാള്‍ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha